കോതമംഗലം പള്ളികേസ് വ്യാജ സത്യവാങ്മൂലം, ടി കെ ജോസിന് എതിരെ ഓര്‍ത്തഡോക്‌സ് സഭ ഹൈക്കോടതിയില്‍ ഹര്‍ജി
സുപ്രീം കോടതി ഉത്തരവ് മറി കടക്കുന്ന തരത്തിലുള്ള യാതൊരു ധാരണയിലും സര്‍ക്കാരുമായി ഏര്‍പ്പെട്ടിട്ടില്ല എന്ന് ഓര്‍ത്തഡോക്‌സ് സഭ വ്യക്തമാക്കുന്നു.
കൊച്ചി: കോതമംഗലം പള്ളി കേസില്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസിന് എതിരെ ഓര്‍ത്തഡോക്‌സ് സഭ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി വ്യാജ സത്യവാങ്മൂലം നല്‍കിയതിന് എതിരെ നടപടി ആവശ്യപ്പെട്ടാണ് ഓര്‍ത്തഡോക്‌സ് സഭയുടെ ഹര്‍ജി.സുപ്രീം കോടതി ഉത്തരവ് മറി കടക്കുന്ന തരത്തിലുള്ള യാതൊരു ധാരണയിലും സര്‍ക്കാരുമായി ഏര്‍പ്പെട്ടിട്ടില്ല എന്ന് ഓര്‍ത്തഡോക്‌സ് സഭ വ്യക്തമാക്കുന്നു.പള്ളികള്‍ ഏറ്റെടുക്കുന്നത് നിര്‍ത്തി വെക്കുന്നതിനു ഇരുസഭകളും ആയി ധാരണയുണ്ടാക്കി എന്ന അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ വിശദീകരണം വാസ്തവവിരുദ്ധം എന്നും ഓര്‍ത്തഡോക്‌സ് സഭ.സുപ്രീം കോടതി വിധി നടപ്പാക്കുന്നതില്‍ അലംഭാവം കാട്ടുന്ന സര്‍ക്കാരിനെതിരെ രൂക്ഷമായ ഭാഷയിലാണ് ഹൈകോടതി നേരത്തെ വിമര്‍ശനം ഉന്നയിച്ചത്. തുടര്‍ന്ന് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ചര്‍ച്ച നടന്നു വരികയാണെന്ന് വ്യക്തമാക്കിയിരുന്നു. ചര്‍ച്ചകള്‍ നടക്കുന്നതിനാൽ പള്ളി ഏറ്റെടുക്കുന്നതിന് മൂന്നു മാസം സമയം കൂടിവേണമെന്ന് ആയിരുന്നു സര്‍ക്കാരിന്റെ ആവശ്യം.