കോതമംഗലം പള്ളിത്തർക്കം മൂന്നു മാസ്സകൊണ്ടു പരിഹരിക്കാമെന്ന് സർക്കാർ ഹൈക്കോടതിയിൽ സുപ്രിം കോടതി വിധി നടപ്പാക്കാൻ നിർബന്ധിക്കരുത്
സുപ്രിം കോടതി ഉത്തരവിന്റെ ഭാഗമായി ബലമായി പളളി പിടിച്ചെടുകേണ്ടതില്ലന്ന് ഇരുവിഭാഗങ്ങളുമായി ധാരയായിട്ടുണ്ട്
കൊച്ചി: കോതമംഗലം പളളിത്തർക്കം പരിഹരിക്കുന്നതിന് മൂന്നുമാസത്തെ സമയം കൂടി വേണമെന്ന് സംസ്ഥാന സർക്കാർ .ഇരുവിഭാഗങ്ങളുമായി ചർച്ചചെയ്തു പ്രശനം പരിഹരിക്കാനാകുമെന്നു സംസ്ഥാനസർക്കാർ സത്യവാങമൂലം നൽകി . സംസ്ഥാന സർക്കാരിന് വേണ്ടി ആഭ്യന്തര സെക്രട്ടറിയാണ് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത് . പ്രശനം രമ്യമായി പരിഹരിക്കാൻ ഇരുവിഭാഗമായും സർക്കാർ ചർച്ചകൾ തുടരുകയാണ്. ചർച്ചയിൽ തീരുമാനമാകുന്നത് വരെ നിലവിലെ സ്ഥിതി തുടരണം. ഈ ഘട്ടത്തിൽ പള്ളിപിടിച്ചെടുക്കാൻ നിബന്ധിക്കരുതെന്നു ആഭ്യന്തര സെകട്ടറിയുടെ സത്യവാങ്മൂലത്തിൽഉണ്ട് .
സുപ്രിം കോടതി ഉത്തരവിന്റെ ഭാഗമായി ബലമായി പളളി പിടിച്ചെടുകേണ്ടതില്ലന്ന് ഇരുവിഭാഗങ്ങളുമായി ധാരയായിട്ടുണ്ട് . ഇരുകൂട്ടരും തമിപ്പോൾ കുടുത്തൽചർച്ചകൾ നടത്തി സംഥാനപരമായി പ്രശനം പരിഹരിക്കും , നിലവിലെ അവസ്ഥ തുടരണമെന്നും സർക്കാർ കോടതിയോട് അഭ്യർത്ഥിച്ചു . അതേസമയം സുപ്രിം കോടതി വിധിക്കുള്ളതിൽ നിന്നുകൊണ്ടുള്ള ചർച്ചകൾമാത്രമാണ് സഭ നടത്തിയിട്ടൊള്ളുവെന്നു കോടതി നടപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്നും ഓർത്തഡോൿസ് സഭ വക്താക്കൾ പറഞ്ഞു . വിശ്വാസികളെ പള്ളിയിൽ നിന്നും ആരും ഇറക്കിവിടില്ലന്നും മലങ്കര സഭ ഭരണഘടനാ അംഗീകരിക്കുന്ന ആളുകൾക്ക് പള്ളിയിൽ തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാമെന്നും സഭാവൃത്തങ്ങൾ അറിയിച്ചു .