കോതമംഗലം പള്ളിയേറ്റെടുക്കല്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും.

അടുത്തമാസം എട്ടിന് മുന്‍പ് കളക്ടര്‍ പള്ളി ഏറ്റെടുത്തില്ലെങ്കില്‍ സിആര്‍പിഎഫിനെ ഉപയോഗിക്കാനായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. സിആര്‍പിഎഫിനെ ഉപയോഗിച്ച് കോതമംഗലം പള്ളി ഏറ്റെടുക്കരുതെന്നാകും സര്‍ക്കാര്‍ അപ്പീല്‍ നല്‍കുക.

0

തിരുവനന്തപുരം :കോതമംഗലം പള്ളിയേറ്റെടുക്കല്‍ സംബന്ധിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. സിആര്‍പിഎഫിനെ ഉപയോഗിച്ച് പള്ളി ഏറ്റെടുക്കണമെന്ന ഉത്തരവിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കുക. കോടതിയലക്ഷ്യ കേസ് പരിഗണിക്കവേ ഇക്കാര്യം ഹൈക്കോടതിയെ സര്‍ക്കാര്‍ അറിയിച്ചു.അടുത്തമാസം എട്ടിന് മുന്‍പ് കളക്ടര്‍ പള്ളി ഏറ്റെടുത്തില്ലെങ്കില്‍ സിആര്‍പിഎഫിനെ ഉപയോഗിക്കാനായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. സിആര്‍പിഎഫിനെ ഉപയോഗിച്ച് കോതമംഗലം പള്ളി ഏറ്റെടുക്കരുതെന്നാകും സര്‍ക്കാര്‍ അപ്പീല്‍ നല്‍കുക. പ്രദേശത്തെ ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാകും സര്‍ക്കാര്‍ അപ്പീല്‍ നല്‍കുക. സുപ്രിം കോടതി വിധി പ്രകാരം കോതമംഗലം പള്ളി ഓർത്തഡോൿസ് വിഭാഗത്തിന് ലഭിച്ചിരുന്നു . വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട സർക്കാർ നടപടികൾ വൈകിക്കുന്നതിനെതിരെ ഓർത്തഡോൿസ് പക്ഷം ഹൈ കോടതിയെ സമീപിച്ചിരുന്നു .ഈ കേസുമായി ബന്ധപ്പെട്ടാണ് കേന്ദ്രസേനയെ ഉപയോഗിച്ച് പള്ളി ഒഴിപ്പിക്കാൻ ഉത്തരവിട്ടത്

You might also like

-