കോതമംഗലം കൊലപാതകം പ്രണയനൈരാശ്യത്തിന്റെ പ്രതികാരം തീർക്കൽ
ഒരു മാസമായി പ്രതി രഖിൽ നെല്ലിക്കുഴിയിൽ കൊല്ലപ്പെട്ട മനസ താമസിച്ചിരുന്ന വീടിന് സമീപം റൂം എടുത്ത് താമസിച്ചു വരുകയായിരിരിന്നു . പ്ലൈവുഡ് കച്ചവടത്തിന് എത്തിയതാണെന്നു അറിയിച്ചയിരുന്നു മനസ്സാ താസിച്ചിരുന്നു വീടിനു തൊട്ടരികിലായി ഇയാൾ ബ്രോക്കെർ വഴി മുറി തരപ്പെടുത്തിയത്
കൊച്ചി: പ്രണയനൈരാശ്യത്തിന്റെ പേരിൽ പെൺകുട്ടിയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത രഖിൽ വളരെ ആസൂത്രിതമായാണ് കൃത്യം നടത്തിയതെന്ന് നിഗമനത്തിലാണ് പൊലീസ്. ഒരു മാസമായി പ്രതി രഖിൽ നെല്ലിക്കുഴിയിൽ കൊല്ലപ്പെട്ട മനസ താമസിച്ചിരുന്ന വീടിന് സമീപം റൂം എടുത്ത് താമസിച്ചു വരുകയായിരിരിന്നു . പ്ലൈവുഡ് കച്ചവടത്തിന് എത്തിയതാണെന്നു അറിയിച്ചയിരുന്നു മനസ്സാ താസിച്ചിരുന്നു വീടിനു തൊട്ടരികിലായി ഇയാൾ ബ്രോക്കെർ വഴി മുറി തരപ്പെടുത്തിയത് . ഒരു മാസം മുമ്പ് വന്ന് ഏതാനും ദിവസം ഈ വീട്ടിൽ താമസിച്ചു. അതിന് ശേഷം വ്യാഴാഴ്ച തിരിച്ച് കണ്ണൂരിലേക്ക് പോയി. തിങ്കളാഴ്ച വീണ്ടും തിരികെ വന്നു. ഈ വരവിലാകും കണ്ണൂരിൽ നിന്ന് തോക്ക് കൊണ്ടു വന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
വൈകീട്ട് മൂന്നരയോടെ, മാനസയും കൂട്ടുകാരികളും അപ്പാര്‍ട്ട്മെന്‍റില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കവെ രാഖില്‍ അവിടേക്ക് കയറി വരുന്നു. അയാളുടെ വരവോടെ പാതിവഴിയില്‍ ഭക്ഷണം കഴിക്കുന്നത് ഉപേക്ഷിച്ച് മാനസ സംസാരിക്കാനായി രാഖിലിനൊപ്പം റൂമിലേക്ക് പോയി. റൂമില്‍ കയറിയ ഉടനെ രാഖില്‍ വാതില്‍ അകത്തുനിന്ന് കുറ്റിയിടുകയായിരുന്നു. പിന്നീട് പുറത്ത് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മാനസയുടെ കൂട്ടുകാരികള്‍ കേള്‍ക്കുന്നത് തുടരെ തുടരെയുള്ള രണ്ട് വെടിയൊച്ചകളായിരുന്നു. നെഞ്ചിനും തലക്കും ഏറ്റ വെടിയിലാണ് മാനസയുടെ ജീവന്‍ രാഖിലെടുത്തത്. ശബ്ദം കേട്ട് കൂട്ടുകാരികളും നാട്ടുകാരും ഓടിയെത്തുന്നതിന് മുമ്പ് തന്നെ സ്വയം വെടിയുതിര്‍ത്ത് രാഖിലും ജീവിതം അവസാനിപ്പിച്ചു.നാട്ടുകാർ ഓടിയെത്തി മുറിയുടെ കഥക്ക് തല്ലിത്തകർത്തു റന്നപ്പോൾ മാനസയ്ക്ക് ജീവനുണ്ടായിരുന്നു. കഴുത്തിന് പിറകിലും വയറിലുമാണ് വെടിയേറ്റത്. രഖിലിന് തലക്കാണ് വെടിയേറ്റത്. ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആശുപത്രിയിലെത്തും മുൻപ് മരണം സംഭവിച്ചു. ഇന്ദിരാഗാന്ധി ഡെന്‍റൽ കോളജിലെ ഹൗസ് സർജൻസി വിദ്യാർഥിനിയും കണ്ണൂർ നാറാത്ത് രണ്ടാം മൈൽ സ്വദേശിയുമാണ് കൊല്ലപ്പെട്ട മാനസ (24). രാഖിലും കണ്ണൂർ സ്വദേശിയാണ്. മാനസയെ കൊലപ്പെടുത്താനായി ഇയാൾ കരുതിക്കൂട്ടി കണ്ണൂരിൽ നിന്ന് കോതമംഗലത്ത് എത്തുകയായിരുന്നു.
കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ നാലാം വർഷ ഡെന്റൽ വിദ്യാർത്ഥിനിയായിരുന്നു മാനസ. കോളേജിനടുത്ത് തന്നെയുള്ള ഹോസ്റ്റലിലായിരുന്നു താമസം. ഇവിടെ കൂട്ടുകാരികൾക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കുമ്പോഴാണ് രഖിൽ എത്തിയത്. ‘നീയെന്തിന് ഇവിടെ വന്നു?’ എന്നായിരുന്നു രഖിലിനെ കണ്ട മാനസയുടെ പ്രതികരണമെന്നാണ് സുഹൃത്തുക്കൾ പൊലീസിനോട് പറഞ്ഞത്.
പ്രണയത്തിൽ ആയിരുന്ന മാനസയും പ്രതി രാഖിലും തമ്മില്‍ മുമ്പും തര്‍ക്കും ഉണ്ടായിരുന്നതായി പൊലീസ്. ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട ഇരുവരും ഒരു വർഷം മുന്നേ അകന്നു. പൊലീസ് മധ്യസ്ഥതയിലാണ് തർക്കം പരിഹരിച്ചിരുന്നു. പിന്നീട് മാനസയെ നിഴൽ പോലെ പിന്തുടർന്നാണ് രാഖിലിന്‍റെ ക്രൂരത.
കണ്ണൂർ ജില്ലയിലെ നാറാത്ത് രണ്ടാം മൈൽ സ്വദേശിയാണ് മാനസ. കൊലയാളിയായ രാഖിൽ തലശേരി സ്വദേശിയാണെന്നാണ് വിവരം. പിന്നീട് സൗഹൃദം തുടരാന്‍ താല്‍പര്യമില്ലെന്ന് മാനസ അറിയിച്ചതോടെ വാക്കേറ്റം അടക്കം ഉണ്ടായി എന്നാണ് വിവരം. പിന്നീട് മാനസയുടെ അച്ഛന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസിന്‍റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയിലാണ് പ്രശ്നം പരിഹരിച്ചത്. അന്ന് രാഖിലിന്‍റെ മാതാപിതാക്കളും ഇനി പ്രശ്നം ഉണ്ടാവില്ലെന്ന് ഉറപ്പ് നല്‍കിയിരുന്നു. നേരത്തെ ഉണ്ടായിരുന്ന വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കരുതുന്നത്. കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ തന്നെയാണ് ഇയാൾ തലശേരിയിൽ നിന്ന് കോതമംഗലത്തേക്ക് എത്തിയത്.