കോതമംഗലം പള്ളിയിൽ കോടതി അലക്ഷ്യം കേന്ദ്രസേനയെ വിളിക്കേണ്ടിവരുമെന്ന്.ഹൈക്കോടതി
കോടതി വിധിനടപ്പാക്കുന്നതിൽ സർക്കാർ ആരെയാണ് ഭയപ്പെടുന്നതെന്നു കോടതി ചോദിച്ചു . പള്ളിയേറ്റെടുത്തു നൽകുന്നതിന് സംസ്ഥാന പോലീസിന് കഴിയുന്നില്ലെങ്കിൽ കേന്ദ്ര സേനയെ ഇറക്കണമെന്നു കോടതി പറഞ്ഞു .
കൊച്ചി: ഓർത്തഡോൿസ് പക്ഷത്തിന് അനുകൂലമായ സുപ്രിം കോടതി വിധിയുള്ള കോതമംഗലം ചെറുപ്പള്ളി വിഷയത്തിൽ വീണ്ടും സർക്കാരിന് തക്കിത്ചെയ്ത ഹൈക്കോടതി , കോടതി വിധി ഉണ്ടായിട്ടും സർക്കാർ പക്ഷം പിടിക്കുകയാണെന്നു അത് ശരിയല്ലെന്നും കോടതി ഓർമ്മിപ്പിച്ചു . കോതമംഗലം പള്ളിക്കേസിൽ ഓർത്തഡോക്സ് സഭ നൽകിയ കോടതിയലക്ഷ്യ ഹർജി പരിഗണിക്കവേയാണ് സർക്കാരിനെ ഹൈക്കോടതി വിമർശിച്ചത്. കോടതി വിധിനടപ്പാക്കുന്നതിൽ സർക്കാർ ആരെയാണ് ഭയപ്പെടുന്നതെന്നു കോടതി ചോദിച്ചു . പള്ളിയേറ്റെടുത്തു നൽകുന്നതിന് സംസ്ഥാന പോലീസിന് കഴിയുന്നില്ലെങ്കിൽ കേന്ദ്ര സേനയെ ഇറക്കണമെന്നു കോടതി പറഞ്ഞു .
അതേസമയംവിധി നടപ്പാക്കാൻ കൂടതൽ സമയം വേണമെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു തിരഞ്ഞെടുപ്പ്, ശബരിമല തീർഥാടനകാലം എന്നിവയുടെ പശ്ചാത്തലത്തിൽ പള്ളി ഏറ്റെടുത്ത് കൈമാറാൻ പോലീസ് സേനയുടെ കുറവുണ്ടെന്നാണ് സർക്കാർ വാദിച്ചു എന്നാൽ സർക്കാർ ഈ നിലപാട് തുടർന്നാൽ കേന്ദ്രസേനയെ വിളിക്കേണ്ടിവരുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നൽകി. നേരത്തേയും കോവിഡിന്റെ പേര് പറഞ്ഞ് പള്ളി കൈമാറുന്നത് വൈകിപ്പിച്ചു, ഇനിയും അത് അനുവദിക്കില്ലെന്നും ആവശ്യമെങ്കിൽ പള്ളി ഒഴിപ്പിക്കാൻ കേന്ദ്രസേനയെ വിളിക്കാൻ അറിയാമെന്നും കോടതി പറഞ്ഞു.
വിഷത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കാൻ നാളെ കോടതിയിൽ ഹാജരാവണമെന്ന് അഡീഷണൽ സോളിസിറ്റർ ജനറലിന് കോടതി നിർദേശം നൽകി. നാളെ ഈ കേസ് വീണ്ടും കോടതി പരിഗണിക്കും.
കോതമംഗലം പള്ളി ഏറ്റെടുത്ത് ഓർത്തഡോക്സ് സഭയ്ക്ക് കൈമാറുന്നതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ നേരത്തെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. വിധി നടപ്പാക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു നടപടി.