പള്ളിത്തർക്കം സുപ്രിം കോടതി ഉത്തരവ് ആളെക്കൂട്ടി യാക്കോബായ പക്ഷം തടഞ്ഞു
കോടതി ഉത്തരവുപ്രകാരം പള്ളിയില്‍ പ്രവേശിക്കാനെത്തിയ ഓര്‍ത്തഡോക്‌സ് വിഭാഗം വൈദികന്‍ തോമസ് പോള്‍ റമ്പാനെ അതിനനുവദിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും യാക്കോബായ വിഭാഗം വഴങ്ങിയിട്ടില്ല.
കോതമംഗലം : സുപ്രീകോടതി വിധി നടപ്പാക്കണമെന്നാവഷ്യപെട്ടു മാര്‍തോമ ചെറിയ പള്ളിയില്‍ പ്രവേശിക്കാനെത്തിയ ഓര്‍ത്തഡോക്‌സ് വിഭാഗത്തെ പള്ളിക്കു സമീപം തടഞ്ഞു. നൂറു കണക്കിന് യാക്കോബായ വിശ്വാസികളാണ് പള്ളിപ്പരിസരത്ത് തടിച്ചുകൂടിയിരിക്കുന്നത്.കോടതി ഉത്തരവുപ്രകാരം പള്ളിയില്‍ പ്രവേശിക്കാനെത്തിയ ഓര്‍ത്തഡോക്‌സ് വിഭാഗം വൈദികന്‍ തോമസ് പോള്‍ റമ്പാനെ അതിനനുവദിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും യാക്കോബായ വിഭാഗം വഴങ്ങിയിട്ടില്ല.
റൂറല്‍ എസ്പി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം സ്ഥലത്തുണ്ട്. മെത്രാന്‍മാരായ തോമസ് മാര്‍ അത്തനാസിയോസ്, ഗീവര്‍ഗീസ് മാര്‍ യൂലിയോസ്, യൂഹാനോന്‍ മാര്‍ പോളികാര്‍പസ് എന്നിവരുടെ നേതൃത്വത്തിലാണ് ഓര്‍ത്തഡോക്‌സ് വിഭാഗം എത്തിയ. എന്നാൽ രാവിലെ മുതൽ തന്നെ യാക്കോബായ വിഭാഗക്കാർ പള്ളിയിൽ തമ്പടിച്ചിരുന്നു. ഇവർ പള്ളിയിലേക്കുള്ള പ്രധാന കവാടങ്ങൾ അടച്ച് പ്രതിഷേധം ആരംഭിക്കുകയും ചെയ്തു. പത്ത് മണിയോടെയാണ് തോമസ് പോൾ റമ്പാനും രണ്ട് മെത്രാപ്പൊലീത്തമാരുമടങ്ങുന്ന ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ പ്രവേശിക്കാനെത്തിയത് . ഒരു കാരണവശാലും പള്ളി വിട്ടുകൊടുക്കേണ്ടതില്ലെന്ന ഉറച്ച നിലപാടിലാണ് യാക്കോബായ പക്ഷം.
എന്നാൽ പള്ളിയിൽ പ്രവേശിക്കാതെ മടങ്ങില്ലെന്ന നിലപാടിലാണ് ഓർത്തഡോക്സ് പക്ഷം. സംഘർഷ സാധ്യതയാണ് നിലനിൽക്കുന്നതിനാൽ പള്ളിയിലും കോതമംഗലം നഗരത്തിലും കൂടുതൽ പൊലീസിനെ വിന്യസിച്ചു.നേരത്തെ നാല് തവണ തോമസ് പോള്‍ റമ്പാന്‍ പള്ളിയില്‍ പ്രവേശിക്കാനെത്തിയിരുന്നെങ്കിലും യാക്കോബായ വിഭാഗത്തിന്റെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങുകയായിരുന്നു. അതേസമയം തോമസ് പോള്‍ റമ്പാനെ ഒരു കാരണവശാലും പള്ളിയില്‍ പ്രവേശിക്കാനനുവദിക്കിലെന്ന ഉറച്ച നിലപാടിലാണ് യാക്കോബായ പക്ഷം.പള്ളിപ്പരിസരത്തായി വന്‍ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഇനിയൊരറിയിപ്പുണ്ടാവുന്നതുവരെ കുപ്പികളിലും കന്നാസുകളിലും പെട്രോളിയം ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യരുതെന്ന് ഏജന്‍സികള്‍ക്ക് പൊലീസ് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്