കൂടത്തായി കൊലപാതക പരമ്പരയില്‍ നാലാമത്തെ കുറ്റപത്രം സമര്‍പ്പിച്ചു ,മാത്യു മഞ്ചാടിയിലിനെ വകവരുത്താനായി ജോളി രണ്ട് പ്രാവശ്യം സയനൈഡ് നല്‍കി

178 സാക്ഷികളും 146 രേഖകളും അടക്കം 2016 പേജുള്ള കുറ്റപത്രമാണ് മാത്യു മഞ്ചാടിയില്‍ വധക്കേസില്‍ അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചത്.

0

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ നാലാമത്തെ കുറ്റപത്രം സമര്‍പ്പിച്ചു. മാത്യു മഞ്ചാടിയില്‍ കൊലപാതക കേസിലെ കുറ്റപത്രമാണ് താമരശ്ശേരി കോടതിയില്‍ സമര്‍പ്പിച്ചത്. മദ്യത്തിലും പിന്നീട് വെള്ളത്തിലും സയനൈഡ് കലര്‍ത്തി ജോളി മാത്യുവിനെ കൊലപ്പെടുത്തിയെന്ന് കുറ്റപത്രം.

178 സാക്ഷികളും 146 രേഖകളും അടക്കം 2016 പേജുള്ള കുറ്റപത്രമാണ് മാത്യു മഞ്ചാടിയില്‍ വധക്കേസില്‍ അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചത്. 10 ഡോക്ടര്‍മാര്‍, 24 പോലീസുകാര്‍ എന്നിവര്‍ കേസില്‍ സാക്ഷികളാണ്
മാത്യു മഞ്ചാടിയിലിന്‍റെ വീട്ടിലെത്തിയ ജോളി, ബാഗിൽ കരുതിയിരുന്ന സയനൈഡ് ചേർത്ത മദ്യം മാത്യുവിന് നൽകുകയായിരുന്നു. പൊന്നാമറ്റം വീട്ടിൽ തിരിച്ചെത്തിയ ജോളി മരണം ഉറപ്പിക്കുന്നതിനായി ഇളയ മകനെയും കൂട്ടി വീണ്ടും മാത്യുവിന്‍റെ വീട്ടിലെത്തി. ചർദിച്ച് അവശനായ മാത്യു വെള്ളം ആവശ്യപ്പെട്ടപ്പോൾ വീണ്ടും കുടിവെള്ളത്തിൽ സയനൈഡ് കലർത്തി നൽകുകയായിരുന്നു.

വെള്ളത്തിൽ സയനൈഡ് കൊടുക്കുന്നതിന് മുമ്പ് ആരെങ്കിലും വരുന്നുണ്ടോയെന്ന് നോക്കാൻ അമ്മ പറഞ്ഞിരുന്നുവെന്ന ഇളയ മകന്‍റെ മൊഴിയാണ് കേസില്‍ നിർണ്ണായകമായത്. മാതുവിന്‍റേത് ഹൃദയാഘാതമാണെന്ന് വരുത്തി തീർക്കാൻ ജോളി ശ്രമം നടത്തിയെന്ന് കുറ്റപത്രത്തിൽ പറയുന്നു. റോയ് തോമസിന്‍റെ മരണത്തിൽ ദുരൂഹത പ്രകടിപ്പിച്ചതും ജോളിയുടെ പരപുരുഷ ബന്ധം ചോദ്യം ചെയ്തതുമാണ് കൊലപാതകത്തിന് കാരണം. ജോളിയുടെ സുഹൃത്ത് എം.എസ് മാത്യു, സ്വർണ്ണപ്പണിക്കാരനായ പ്രജുകുമാർ എന്നിവരാണ് രണ്ടും മൂന്നും പ്രതികൾറോയ് തോമസിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ചതും ജോളിയുടെ വഴിവിട്ട ബന്ധങ്ങളെക്കുറിച്ച് വീട്ടുകാരെ അറിയിച്ചതുമാണ് കൊലയ്ക്ക് കാരണം. ജോളിക്കൊപ്പം മാത്യുവിന്റെ വീട്ടിലെത്തിയ ഇളയ മകന്‍ കേസിലെ പ്രധാന സാക്ഷിയാണ്.

You might also like

-