കൊല്ലം, പത്തനംതിട്ട ജില്ലകൾ ഓറഞ്ച് സോൺ ഇന്ന് മുതല്‍ ഇളവുകള്‍

തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഒറ്റസംഖ്യയിൽ നമ്പറുകൾ അവസാനിക്കുന്ന വാഹനങ്ങൾക്കും ഇരട്ട സംഖ്യയിൽ നമ്പർ അവസാനിക്കുന്ന വാഹനങ്ങൾക്ക് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും അത്യാവശ്യകാര്യങ്ങൾക്ക് നിരത്തിലിറങ്ങാം.

0

പത്തനംതിട്ട :ഓറഞ്ച് സോൺ പരിധിയിലുള്ള കള്ളം പത്തനംതിട്ട ജില്ലകളിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിലെ ഇളവുകൾ ഇന്ന് മുതൽ. അവശ്യ സേവനത്തിനും സാധനങ്ങൾ വാങ്ങുന്നതിനും നിയന്ത്രണങ്ങളോടെ സ്വകാര്യ വാഹനങ്ങളിൽ പുറത്തിറങ്ങാം. അതേസമയം ഹോട്സ്പോട്ടുകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ച പഞ്ചായത്തുകളിലും ഇളവുകൾ ഉണ്ടാകില്ല.

തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഒറ്റസംഖ്യയിൽ നമ്പറുകൾ അവസാനിക്കുന്ന വാഹനങ്ങൾക്കും ഇരട്ട സംഖ്യയിൽ നമ്പർ അവസാനിക്കുന്ന വാഹനങ്ങൾക്ക് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും അത്യാവശ്യകാര്യങ്ങൾക്ക് നിരത്തിലിറങ്ങാം. ഞായറാഴ്ച ഇത് ബാധകമല്ല. നാല് ചക്ര വാഹങ്ങളിൽ ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർക്കും ഇരുചക്രവാഹനങ്ങളിൽ ഒരാൾക്കുമാണ് അനുമതി. സ്ത്രീകൾ ഓടിക്കുന്ന വാഹനങ്ങൾക്ക് ഈ നിയന്ത്രണം ഉണ്ടാകില്ല. പുറത്തിറങ്ങുന്നവർ നിർബന്ധമായും മാസ്‌ക് ധരിക്കണം.

നിർമാണമേഖലയിലും തൊഴിലുറപ്പ് മേഖലയിലും തൊഴിലാളികൾക്ക് ജോലി ചെയ്യാം. എന്നാൽ തൊഴിലാളികളുടെ എണ്ണം പരമാവധി കുറച്ച് സാമൂഹിക അകലം പാലിച്ചുവേണം ജോലി ചെയ്യാൻ. ആളുകൾ കൂട്ടം കൂടാൻ പാടില്ല. വിവാഹത്തിലും മരണാനന്തര ചടങ്ങുകളിലും ഇരുപതിൽ കൂടുതൽ ആളുകൾ ഉണ്ടാകരുത്. ആരോഗ്യം, പൊലീസ്, ഫയര്‍ ആന്റ് എമര്‍ജന്‍സി, ദുരന്ത നിവാരണം, ജയില്‍, ലീഗല്‍ മെട്രോളജി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവ പൂര്‍ണമായും പ്രവര്‍ത്തിക്കും. മറ്റ് സ്ഥാപനങ്ങൾ ജീവനക്കാരെ നിയന്ത്രിച്ചാകും പ്രവര്‍ത്തിക്കുക.എന്നാൽ ഈ ഇളവുകൾ ജില്ലയിലെ ഹോട്സ്പോട്ടുകളായ നിലമേല്‍, കുളത്തൂപ്പുഴ, തൃക്കരുവ ഗ്രാമപഞ്ചായത്തുകളിലും പുനലൂര്‍ മുനിസിപ്പാലിറ്റിയിലെ കാരയ്ക്കാട് വാർഡിലും ഉണ്ടായിരിക്കില്ല. ആര്യങ്കാവ്, തെന്മല പഞ്ചായത്തുകളിലും സമ്പൂർണ ലോക്ഡൗൺ തുടരും. നിലവിൽ 6 പേർ കോവിഡ് 19 ബാധിച്ച് ചികിത്സയിലുണ്ട്. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലയുടെ കിഴക്കൻ മേഖല അതീവ ജാഗ്രതയിലാണ്.

ജില്ലയിൽ ഏറെ പേര് നിരീക്ഷണത്തിലുള്ള പത്തനംതിട്ട ജില്ലയിൽ ഉപാധികളോടെയുള്ള ഇളവുകൾ പ്രഖ്യപിച്ചിട്ടുള്ളത് തോട്ടം – കാർഷിക മേഖലയിലെ നിയന്ത്രണങ്ങൾ നീക്കി. ഇളവുകളുണ്ടെങ്കിലും സാമൂഹിക അകലം കർശനമായി പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
നിലവില്‍ തെരഞ്ഞെടുത്തിരിക്കുന്ന ആറ് ഹോട്‌സ്‌പോട്ടുകളില്‍ നേരത്തെയുള്ള നിയന്ത്രണം തുടരും. ആറന്‍മുള, അയിരൂര്‍, ചിറ്റാര്‍, വടശ്ശേരിക്കര, അടൂര്‍, കൊടുന്തറ, കണ്ണംകോട് എന്നിവിടങ്ങളിലാണ് നിയന്ത്രണങ്ങൾ നിലനിൽക്കുക. മലയോര മേഖലയില്‍ ഉള്‍പ്പെടെ വാഹന ഗതാഗതമുണ്ടാകില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പരിശീലനകേന്ദ്രങ്ങള്‍ എന്നിവ അടഞ്ഞു കിടക്കും. ഓട്ടോ ടാക്‌സി സര്‍വീസുകള്‍ക്കും നിയന്ത്രണം ബാധകമാണ്. വിനോദ കേന്ദ്രങ്ങള്‍, തിയ്യേറ്റര്‍, ആരാധനാകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും നിരോധനം നിലനില്‍ക്കും. പാല്‍- പാല്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയുടെ സംഭരണവും വിതരണവും ജില്ലയില്‍ അനുവദിച്ചിട്ടുണ്ട്. മത്സ്യവിപണനത്തിനും ഇളവുകള്‍ നല്‍കി. പഴം, പച്ചക്കറി എന്നിവയുടെ വിതരണത്തിനും വളം, വിത്ത് തുടങ്ങിയവയുടെ ഉദ്പാദന, വിതരണത്തിനും നിയന്ത്രണമില്ല. ഹോട്ടലുകളിൽ പാർസൽ സർവീസ് രാത്രി 8 വരെ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ. ഹോം ഡെലിവറിയ്ക്കായി 10 മണി വരെ സമയം നീട്ടി നല്‍കിയിട്ടുണ്ട്.

You might also like

-