കൊല്ലത്തു കണ്ടെത്തിയ വേദി ഉണ്ടകൾ പാക് നിർമ്മിതം എൻ ഐ എ അന്വേഷിക്കും

കുളത്തൂപ്പുഴയിൽ കണ്ടെത്തിയ 14 വെടിയുണ്ടകളിൽ പാകിസ്താൻ ഓർഡിനൻസ് ഫാക്ടറിയുടെ ചുരക്കപ്പേരായ പി ഒ എഫ് എന്ന് രേഖപ്പെടുത്തിയതാണ് ദുരൂഹത വർധിപ്പിക്കുന്നത്.

0

തിരുവനന്തപുരം: കൊല്ലം കുളത്തുപ്പുഴയിൽ കണ്ടെത്തിയ വേദി ഉണ്ടകൾ പാക്കൊ നിർമ്മിതമെന്നു കേരള പോലീസ് സ്ഥികരിച്ചു കൊല്ലം കുളത്തൂപ്പുഴയിൽ 14 വെടിയുണ്ടക കണ്ടെത്തിയതു സംഭവതേകുറിച്ചു തീവ്രവാദ വിരുദ്ധ സ്ക്വാഡ് അന്വേഷിക്കും. പ്രാഥമിക അന്വേഷണത്തിൽ വെടിയുണ്ടകൾ വിദേശ നിർമിതമെന്ന് തെളിഞ്ഞതായി ഡി ജി പി ലോക്നാഥ് ബെഹ്റ അറിയിച്ചു.റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിൽ കണ്ടെത്തിയ വെടിയുണ്ടകൾ പാകിസ്താൻ നിർമ്മിതമണ് . കുളത്തൂപ്പുഴയിൽ കണ്ടെത്തിയ 14 വെടിയുണ്ടകളിൽ പാകിസ്താൻ ഓർഡിനൻസ് ഫാക്ടറിയുടെ ചുരക്കപ്പേരായ പി ഒ എഫ് എന്ന് രേഖപ്പെടുത്തിയതാണ് ദുരൂഹത വർധിപ്പിക്കുന്നത്. പാകിസ്താൻ സേനാ വിഭാഗങ്ങളും തീവ്രവാദ ഗ്രൂപ്പുകളും ഉപയോഗിക്കുന്ന വെടിയുണ്ടകളാണിത്.ദീർഘ ദൂര ലക്ഷ്യ സ്ഥാനത്തെത്താൻ കഴിയുന്ന 7.62 ബുള്ളറ്റുകളാണിതെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതോടെയാണ് അന്വേഷണം തീവ്രവാദ വിരുദ്ധ സ്ക്വാഡിന് കൈമാറാൻ തീരുമാനിച്ചത്. സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ബോബ് സ്ക്വാഡ് രാത്രിയിലും സമീ പ്രദേശത്ത് പരിശോധന നടത്തി.

പ്ലാസ്റ്റിക് പേപ്പറിൽ പൊതിഞ്ഞ നിലയിൽ 12 എണ്ണവും നിലത്ത് ചിതറിയ രണ്ട് വെടിയുണ്ടകളുമാണ് ഉച്ചയോടെ നാട്ടുകാർക്ക് ലഭിച്ചത്. കൊല്ലത്തു നിന്നും എത്തിയ ബാലസ്റ്റിക് സംഘത്തിന്റെ പ്രാഥമിക പരിശോധയിൽ തന്നെ വെടിയുണ്ടകൾ ഇന്ത്യൻ സേനാ വിഭാഗങ്ങളുടേതല്ലെന്ന് കണ്ടെത്തി.ശിരുവാണി വനമേഖലയിൽ മാവോയിസ്റ്റ് സാന്നിധ്യം നേരത്തെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആ നിലയിലും കാര്യങ്ങൾ പരിശോധിക്കുന്നുണ്ട്. പൊലീസിൻറെ വെടിയുണ്ടകൾ കാണാതായ സി എ ജി കണ്ടെത്തൽ നിലനിൽക്കുന്ന സാഹചര്യത്തിൽ വളരെ ഗൗരവത്തോടെയാണ് പോലീസ് സംഭവത്തെ നോക്കിക്കാണുന്നത്.

You might also like

-