പത്തനംതിട്ടയിലേക്ക് കേരളത്തിന്റെ സൈന്യം എത്തി
15 ബോട്ടുകള്‍ ഉള്‍പ്പെടെയാണ് മത്സ്യത്തൊഴിലാളികള്‍ മറ്റൊരു സംഘവും മാണ് എത്തിയത്
പത്തനതിട്ട :പ്രളയസാധ്യത മുന്നിൽ കണ്ട് പത്തനംതിട്ടയിലേക്ക് കൊല്ലത്തുനിന്ന് മത്സ്യ തൊഴിലാളികളും രക്ഷാപ്രവർത്തനങ്ങൾക്കുള്ള വള്ളങ്ങളും എത്തി 2018 ലെ രക്ഷാ പ്രവർത്തനത്തിന് ഉണ്ടായിരുന്ന ജോസഫ് ചേട്ടനും കൂട്ടുകാരും സംഘത്തിലുണ്ട്. ആറന്മുളയിൽ 5 വള്ളങ്ങൾ ഇന്ന് എത്തി
15 ബോട്ടുകള്‍ ഉള്‍പ്പെടെയാണ് മത്സ്യത്തൊഴിലാളികള്‍ മറ്റൊരു സംഘവും മാണ് എത്തിയത് . പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അഭ്യര്‍ഥിച്ചതു പ്രകാരം കൊല്ലം ജില്ലാ കളക്ടര്‍ ബി. അബ്ദുള്‍ നാസര്‍ മത്സ്യ തൊഴിലാളി പ്രതിനിധികളുമായി സംസാരിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. 2018ലും 2019ലും വെള്ളപ്പൊക്കമുണ്ടായപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനായി പത്തനംതിട്ട ജില്ലാ ഭരണകൂടം കൊല്ലം ജില്ലയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ സഹായം തേടിയിരുന്നു . 2018 ലെ രക്ഷാ പ്രവർത്തനത്തിന് ഉണ്ടായിരുന്ന ജോസഫ് ചേട്ടനും കൂട്ടുകാരും സംഘത്തിലുണ്ട്. ആറന്മുളയിൽ 5 വള്ളങ്ങൾ ഇന്ന് എത്തിച്ചു.