സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി,കൊല്ലത്ത് കോവിഡ് ചികിത്സയിൽ കഴിഞ്ഞിരുന്ന ആൾ മരിച്ചു

10ആം തിയ്യതി നാട്ടിലെത്തി ക്വാറന്‍റൈനിലായിരുന്നു. പനി ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്നാണ് കോവിഡ് പരിശോധന നടത്തിയത്

0

കൊല്ലം :സംസ്ഥാനത്ത് ഒരാൾ കുടി കോവിഡ്ബാധിച്ചു മരിച്ചു കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാർ (68) ആണ് മരിച്ചത്.ഇതോടെ കേരളത്തിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 22 ആയി ഈ മാസം 8ആം തിയ്യതിയാണ് ഡല്‍ഹിയിലെ നിസാമുദീനിൽ നിന്നും ഇദ്ദേഹം കേരളത്തിലേക്ക് തിരിച്ചത്. 10ആം തിയ്യതി നാട്ടിലെത്തി ക്വാറന്‍റൈനിലായിരുന്നു. പനി ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്നാണ് കോവിഡ് പരിശോധന നടത്തിയത്.ഈ മാസം 17 നാണ് ഇയാൾക്ക് കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിത്. തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് 20ആം തിയ്യതി മുതല്‍ വെന്‍റിലേറ്ററിലായിരുന്നു. ന്യൂമോണിയ ഉള്‍പ്പെടെയുള്ള അസുഖങ്ങളുമുണ്ടായിരുന്നു. ഇന്നലെ രാത്രി ഹൃദയാഘാതവുമുണ്ടായി. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം മൃതദേഹം സംസ്കരിക്കും.

You might also like

-