തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരില്‍ 29 വരെ നിരോധനാജ്ഞ

ഞായറാഴ്ച മുതല്‍ മാര്‍ച്ച്‌ 29 വരെയാണ് കൊടുങ്ങല്ലൂര്‍ താലൂക്കില്‍ 144 പ്രഖ്യാപിച്ചിരിക്കുന്നത്.

0

തൃശ്ശൂര്‍:കൊറോണയുടെ പശ്ചാത്തലത്തില്‍ തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരില്‍ 29 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഞായറാഴ്ച മുതല്‍ മാര്‍ച്ച്‌ 29 വരെയാണ് കൊടുങ്ങല്ലൂര്‍ താലൂക്കില്‍ 144 പ്രഖ്യാപിച്ചിരിക്കുന്നത്. 27ന് കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ കാവുതീണ്ടലും 29ന് ഭരണിയുമാണ്. ഇതിന്റെ ഭാഗമായാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ ഭരണി മഹോത്സവം നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി 1,500 ഓളംപേരാണ് കഴിഞ്ഞ ദിവസങ്ങളായി ഭരണി മഹോത്സവത്തില്‍ പങ്കെടുത്തത്. മഹോത്സവത്തിലെ പ്രധാനപ്പെട്ട ദിവസങ്ങളാണ് 27ലെ കാവുതീണ്ടലും 29ലെ ഭരണിയും. ഈ ദിവസങ്ങളിലും വന്‍ജനത്തിരക്കുണ്ടാകുമെന്ന ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

അതേസമയം,തൃശ്ശൂരില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന രണ്ടുപേര്‍ക്കെതിരെയും പോലീസ് കേസെടുത്തു. നിര്‍ദേശങ്ങള്‍ ലംഘിച്ച്‌ മണ്ണുത്തിയിലും പഴയന്നൂരും പുറത്തിറങ്ങി നടന്നതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. തൃശ്ശൂര്‍ ഒല്ലൂര്‍ ഫെറോന പള്ളിയിലെ പ്രധാന പുരോഹിതനടക്കം എട്ടോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. അമ്ബതിലധികം ആളുകള്‍ സംഘടിക്കരുതെന്ന സര്‍ക്കാര്‍ ഉത്തരവ് മറികടന്നു കൊണ്ട് നാല്‍പത് മണിക്കൂര്‍ നീളുന്ന നിത്യാരാധന സംഘടിപ്പിച്ചതിനാണ് കേസെടുത്തത്.കൂടാതെ,

You might also like

-