കൊടുമണ്ണിലെ വിദ്യാര്‍ഥിയുടെ കൊലപാതകം: ഡി ഐജി സംഭവ സ്ഥലം സന്ദര്‍ശിച്ചു
അന്വേഷണം സംബന്ധിച്ച കേസ്ഡയറി പരിശോധിച്ച ഡിഐജി ഇതുവരെയുള്ള അന്വേഷണത്തില്‍ തൃപ്തി രേഖപ്പെടുത്തി
പത്തനംതിട്ട :കൊടുമണ്ണിലെ വിദ്യാര്‍ഥിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നേരിട്ട് അന്വേഷണ മേല്‍നോട്ടം വഹിക്കുന്നതിനായി തിരുവനന്തപുരം റേഞ്ച് ഡിഐജി കോറി സഞ്ജയ് കുമാര്‍ ഗരുഡിന് ജില്ലയില്‍ സന്ദര്‍ശനം നടത്തി. സംഭവസ്ഥലവും പരിസരവും സൂക്ഷ്മമായി പരിശോധിക്കുകയും സംഭവം കണ്ടവരെ നേരിട്ടുകണ്ട് അന്വേഷണം നടത്തുകയും ചെയ്തു. തുടര്‍ന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും അന്വേഷണസംഘവുമായും ചര്‍ച്ച നടത്തി. അന്വേഷണ പുരോഗതി വിലയിരുത്തിയ ഡിഐജി അന്വേഷണസംഘത്തിന് നിര്‍ദേശങ്ങള്‍ നല്കി.
അന്വേഷണം സംബന്ധിച്ച കേസ്ഡയറി പരിശോധിച്ച ഡിഐജി ഇതുവരെയുള്ള അന്വേഷണത്തില്‍ തൃപ്തി രേഖപ്പെടുത്തി. ഡിഐജിയോടൊപ്പം ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍, ജില്ലാ സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്.ജോസ്, അടൂര്‍ ഡിവൈഎസ്പി ജവഹര്‍ ജനാര്‍ദ്, കൊടുമണ്‍ പോലീസ് ഇന്‍സ്പെക്ടര്‍ തുടങ്ങിയവരും ഉണ്ടായിരുന്നു.