സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് മാറി നിൽക്കാൻ സന്നദ്ധതയറിയിച്ചു കോടിയേരി
പദവിയിൽ നിന്ന് മാറി നിൽക്കാമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.സി പി ഐ എം സംസ്ഥാനസെകട്ടറിയേറ്റിന് മുൻപ് മുഖ്യമന്ത്രി പിണറായി വിജയനുമായി കോടിയേരി നിർണായക കൂടിക്കാഴ്ച നടത്തിയിരുന്നു.
തിരുവനന്തപുരം: മകൻ ബിനോയി കോടിയേരിക്കെതിരെ ബലാത്സംഗ ആരോപണം ഉയർന്ന സാഹചര്യത്തിൽ പദവിയിൽ നിന്ന് മാറി നിൽക്കാമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.സി പി ഐ എം സംസ്ഥാനസെകട്ടറിയേറ്റിന് മുൻപ് മുഖ്യമന്ത്രി പിണറായി വിജയനുമായി കോടിയേരി നിർണായക കൂടിക്കാഴ്ച നടത്തിയിരുന്നു.
രാവിലെ സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്നതിന് മുമ്പാണ് മുഖ്യമന്ത്രി പിണറായി വിജയനും എസ്.രാമചന്ദ്രൻ പിള്ളയുമായും നടത്തിയ കൂടിക്കാഴ്ചയിൽ കോടിയേരി ഇക്കാര്യം അറിയിച്ചത്.അതേ സമയം വിവാദം വ്യക്തിപരമാണെന്നും പാർട്ടിയുമായി ബന്ധപ്പെടുത്തേണ്ടതില്ലെന്നുമുള്ള നിലപാടാണ് ഇക്കാര്യത്തിൽ മുതിർന്ന നേതാക്കൾക്കുള്ളതെന്നാണ് സൂചന. പാർട്ടിയിൽ ചുമതലയോ പാർലമെന്ററി പദവികളോ വഹിക്കാത്ത ഒരാളെപ്പറ്റിയുള്ള വിവാദത്തിൽ പാർട്ടി നേതാക്കൾ പ്രതികരിക്കേണ്ടതില്ലെന്ന് കഴിഞ്ഞ ദിവസം ചേർന്ന അവെയ്‌ലബിൾ പൊളിറ്റ് ബ്യൂറോ തീരുമാനിച്ചിരുന്നു.
അതേ സമയം രാജിസന്നദ്ധത സെക്രട്ടേറിയറ്റ് യോഗത്തിലും കോടിയേരി ബാലകൃഷ്ണൻ ആവർത്തിക്കാൻ സാധ്യതയുണ്ട് . വിവാദത്തെപ്പറ്റിയുള്ള വിശദീകരണത്തിനൊപ്പമാകും സ്ഥാനത്ത് നിന്ന് മാറി നിൽക്കാൻ തയ്യാറാണെന്ന നിലപാട് ആവർത്തിക്കുക
അതേസമയം, വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ബിനോയ് കോടിയേരിക്കായി അന്വേഷണംമുംബൈ പോലീസ് ഊർജിതമാക്ക് നാല് ദിവസമായിട്ടും ബിനോയിയെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ മുംബൈ ഓഷിവാര പൊലീസ് ഇന്ന് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയേക്കുമെന്നാണ് സൂചന.
ചോദ്യം ചെയ്യാനായി കേരളത്തിൽ എത്തിയിട്ടും കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് മുംബൈ പൊലീസിന്‍റെ നീക്കം. പെൺകുട്ടിയുടെ പരാതി ലഭിച്ചതിനു പിന്നാലെ കേരളത്തിലെത്തിയ ഓഷിവാര പൊലീസ് കണ്ണൂര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ പറയുന്ന തിരുവനന്തപുരത്തെ ഫ്ലാറ്റിലും അന്വേഷണം നടത്തും.