ജോസിന്റെ കാര്യത്തിൽ “സമയമായിട്ടില്ലന്നു” കോടിയേരി “നിലപാടെടുക്കേണ്ടത് മുന്നണിയെന്ന ഗോവിന്ദൻമാസ്റ്റർ

ഇടതു പക്ഷത്തേക്ക് ഏതെങ്കിലും ഒരു കക്ഷിയെ ഉൾപ്പെടുത്തുന്നത് നിലപാടുകളുടെ അടിസ്ഥാനത്തിലായിരിക്കുമെന്നു എം വി ഗോവിന്ദൻ മാസ്റ്റർ

0

തിരുവനതപുരം :ജോസ് കെ. മാണി പക്ഷത്തിന്റെ കാര്യത്തില്‍ എല്‍ഡിഎഫ് നിലപാടെടുക്കാന്‍ സമയമായില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പുറത്താക്കിയെന്നല്ല, യുഡിഎഫില്‍ നില്‍ക്കാന്‍ അവകാശമില്ലെന്നാണ് കണ്‍വീനര്‍ പറഞ്ഞത്. ചര്‍ച്ച തുടരാന്‍ പഴുതിട്ടുള്ള നിലപാടാണ് യുഡിഎഫിന്റേത്. കാര്യങ്ങള്‍ കലങ്ങിത്തെളിഞ്ഞുവരട്ടെയെന്നും സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി പറഞ്ഞു .
ഇടതു പക്ഷത്തേക്ക് ഏതെങ്കിലും ഒരു കക്ഷിയെ ഉൾപ്പെടുത്തുന്നത് നിലപാടുകളുടെ അടിസ്ഥാനത്തിലായിരിക്കുമെന്നു എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു ഏതെങ്കിലും ഒരുമുന്നണിയിൽ നിന്നും ഒരു കക്ഷിയെ പുറത്താക്കിയാൽ ഉടൻ അവരെ ഇടതുപക്ഷത്തേക്ക് കൊണ്ടികൊണ്ടുവരുന്ന പതിവ് ഇടതുപക്ഷത്തിന് ഇല്ല, പാർട്ടികൾ ഇടതുനിലപാടുകൾ പിന്തുടരാൻ കഴിയുമോ എന്നതാണ് ഇടതുമുന്നണി പ്രവേശനത്തിനുള്ള യോഗ്യത ജോസ് പക്ഷത്തെ മുന്നണിയിൽ എടുക്കണോ എന്നതിൽ മുന്നണിയാണ് തീരുമാനം എടുക്കേണ്ടെതെന്ന് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു കോട്ടയം ജില്ലാ പ്രസിഡന്റ് പദവി സംബന്ധിച്ച തര്‍ക്കത്തിൽ ജോസ് കെ. മാണി പക്ഷത്തിനെതിരെയായ യുഡിഎഫ് നടപടിയോടു പ്രതികരിക്കുകയായിരുന്നു കോടിയേരി.യും ഗോവിന്ദൻ മാസ്റ്ററും

You might also like

-