ടിക്കാറാം മീണക്കെതിരെ രൂക്ഷ വിമർശനവുമായി കോടിയേരി ബാലകൃഷ്ണൻ.

ഒരാളോടും കള്ളവോട്ട് ചെയ്യാൻ സിപിഎം ആവശ്യപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കിയ കോടിയേരി കള്ളവോട്ട് ചെയ്തവരെ പാർട്ടി സംരക്ഷിക്കില്ലെന്ന് വ്യക്തമാക്കി.

0

തിരുവനന്തപുരം:മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഒരു പഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കാൻ മീണയ്ക്ക് അധികാരമില്ലെന്ന് പറഞ്ഞ കോടിയേരി പിണറായി വിജയൻ ടിക്കാറാം മീണയെ പിന്തുണച്ചത് മുഖ്യമന്ത്രി പദത്തിലിരുന്ന് അങ്ങനെ മാത്രമേ പറയാൻ പറ്റൂ എന്നുള്ളത് കൊണ്ടാണെന്ന് പറഞ്ഞു

ഒരാളോടും കള്ളവോട്ട് ചെയ്യാൻ സിപിഎം ആവശ്യപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കിയ കോടിയേരി കള്ളവോട്ട് ചെയ്തവരെ പാർട്ടി സംരക്ഷിക്കില്ലെന്ന് വ്യക്തമാക്കി. കള്ളവോട്ട് ചെയ്തവർക്കെതിരെ കേസെടുക്കണമെന്നും കോടിയേരി പറഞ്ഞു.

തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് പ്രതിനിധിയെ ആരോപണങ്ങൾ മൂലം പുറത്താക്കാൻ ആകില്ലെന്ന് പറഞ്ഞ കോടിയേരി മീണയെ സംസ്ഥാന സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയതോടെ ആ വിഷയം തീർന്നുവെന്ന് വ്യക്തമാക്കി. ഉമ്മൻ ചാണ്ടിക്കെതിരെയും രൂക്ഷ വിമർശനമാണ് കോടിയേരി നടത്തിയത്.

10 ലക്ഷം വോട്ടർമാർ ഒഴിവാക്കപ്പെട്ടു എന്ന് പറയുന്ന ഉമ്മൻ ചാണ്ടി നേരത്തെ പരാതിപ്പെടാത്തത് എന്തുകൊണ്ടെന്ന് ചോദിച്ച കോടിയേരി ഈ വോട്ടർമാരുടെ പട്ടിക പ്രസിദ്ധീകരിക്കുമോ എന്നും ചോദിച്ചു. ഇത് മുൻ കൂർ ജാമ്യമെടുക്കലാണെന്നും കോടിയേരി പരിഹസിച്ചു.

You might also like

-