സന്യാസിമാരേയും മഠാധിപതിമാരേയും രാഷ്ട്രീയപരിപാടികളില്‍ പങ്കെടുപ്പിക്കുന്നത് കേരളത്തെ ഗുജറാത്താക്കി മാറ്റാനാണെന്നും കോടിയേരി .
അയ്യപ്പ സംഗമത്തില്‍ അമൃതാനന്ദമയി പോയത് ശരിയായില്ലെന്ന് കോടിയേരി തുറന്നടിച്ചു. സന്യാസിമാരെ ഇറക്കി വടക്കേ ഇന്ത്യയില്‍ ആര്‍.എസ്.എസ് നടത്തുന്ന പരീക്ഷണം കേരളത്തില്‍ കൊണ്ട് വന്നതിനേയും കോടിയേരി വിമര്‍ശിച്ചു
തിരുവനന്തപുരം :ശബരിമല കര്‍മ്മസമിതിയുടെ അയ്യപ്പസംഗമത്തില്‍ പങ്കെടുത്ത അമൃതാനന്ദമയിയെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച മുന്‍നിലപാട് അമൃതാനന്ദമയി മാറ്റിയത് ആര്‍.എസ്.എസ് നിലപാട് മാറ്റിയത് കൊണ്ടാണോ എന്ന് കോടിയേരി ചോദിച്ചു. മഠം രാഷ്ട്രീയത്തിലിടപെടാന്‍ പാടില്ല, സന്യാസിമാരേയും മഠാധിപതിമാരേയും രാഷ്ട്രീയപരിപാടികളില്‍ പങ്കെടുപ്പിക്കുന്നത് കേരളത്തെ ഗുജറാത്താക്കി മാറ്റാനാണെന്നും കോടിയേരി കുറ്റപ്പെടുത്തി.ഹൈന്ദവ ഏകീകരണം ലക്ഷ്യമിട്ടാണ് അയ്യപ്പസംഗമത്തില്‍ സന്യാസിമാരേയും, മഠാധിപതിമാരേയും ആര്‍.എസ്.എസ് പങ്കെടുപ്പിച്ചതെന്നാണ് സി.പി.എം വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് പരിപാടിയില്‍ പങ്കെടുത്ത ചിദാനന്ദപുരി, അമൃതാനന്ദമയി എന്നിവര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി സി.പി.എം രംഗത്ത് വന്നത്.
അയ്യപ്പ സംഗമത്തില്‍ അമൃതാനന്ദമയി പോയത് ശരിയായില്ലെന്ന് കോടിയേരി തുറന്നടിച്ചു. സന്യാസിമാരെ ഇറക്കി വടക്കേ ഇന്ത്യയില്‍ ആര്‍.എസ്.എസ് നടത്തുന്ന പരീക്ഷണം കേരളത്തില്‍ കൊണ്ട് വന്നതിനേയും കോടിയേരി വിമര്‍ശിച്ചു. സംഘപരിവാര്‍ സംഘടനകളില്‍ നിന്ന് സി.പി.എമ്മിലേക്ക് എത്തിയ പ്രവര്‍ത്തകര്‍ക്ക് തിരുവനന്തപുരത്ത് സ്വീകരണം നല്‍കിയ വേദിയിലാണ് കോടിയേരി വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.