കോടിയേരിയുടെ ഓർമകൾക്ക് ഇന്ന് ഒരാണ്ട്
കോടിയേരിയുടെ ഓർമ്മ ദിനത്തിൽ വിപുലമായ പരിപാടികളാണ് സി പി ഐ എം സംഘടിപ്പിക്കുന്നത്. കണ്ണൂർ പയ്യാമ്പലത്തെ കോടിയേരി സ്മൃതി മണ്ഡപം ഇന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ അനാച്ഛാദനം ചെയ്യും. ഇന്ന് രാവിലെ കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നിന്ന് നേതാക്കളും പ്രവര്‍ത്തകരും പ്രകടനമായി പയ്യാമ്പലത്ത് എത്തി പുഷ്പാര്‍ച്ചന നടത്തും.
കണ്ണൂർ |മുൻമന്ത്രിയും സി പി ഐ എംസംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണൻ വിട വാങ്ങിയിട്ട് ഇന്ന് ഒരാണ്ട് തികയുന്നു. . സി പി ഐ നും ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും തീരാ നഷ്ടമായ വേർപാടിന് ഒരാണ്ട് തികയുമ്പോൾ ആ ഉജ്വല സ്മരണ പുതുക്കുകയാണ് കോടിയേരിയുടെ ജന്മ നാട് . സി പി ഐ എം നേതൃത്വത്തിൽ സമുചിതമായാണ് കോടിയേരി ദിനം ആചരിക്കുന്നത്.
കോടിയേരിയുടെ ഓർമ്മ ദിനത്തിൽ വിപുലമായ പരിപാടികളാണ് സി പി ഐ എം സംഘടിപ്പിക്കുന്നത്. കണ്ണൂർ പയ്യാമ്പലത്തെ കോടിയേരി സ്മൃതി മണ്ഡപം ഇന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ അനാച്ഛാദനം ചെയ്യും. ഇന്ന് രാവിലെ കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നിന്ന് നേതാക്കളും പ്രവര്‍ത്തകരും പ്രകടനമായി പയ്യാമ്പലത്ത് എത്തി പുഷ്പാര്‍ച്ചന നടത്തും. സ്മൃതിമണ്ഡപം സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അനാഛാദനം ചെയ്യും. നേതാക്കളായഇ പി ജയരാജന്‍, പി കെ ശ്രീമതി ടീച്ചര്‍, കെ കെ ശൈലജ ടീച്ചര്‍, മന്ത്രി പി എ മുഹമ്മദ് റിയാസ്, എം വി ജയരാജന്‍ എന്നിവര്‍ പങ്കെടുക്കും.
വൈകുന്നേരം തലശ്ശേരിയിൽ വളണ്ടിയര്‍മാര്‍ച്ചും ബഹുജന പ്രകടനവും നടക്കും. അനുസ്മരണ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തളിപ്പറമ്പില്‍ ബഹുജനറാലിയും വോളണ്ടിയര്‍ പരേഡും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. ചെമ്പതാക ഉയര്‍ത്തിയും പാര്‍ടി ഓഫീസുകള്‍ അലങ്കരിച്ചും നാട് പ്രിയസഖാവിന്‍റെ ദീപ്ത സ്മരണ പുതുക്കും