ശബരിമല നട അടച്ചത് സുപ്രീംകോടതി വിധിയുടെ ലംഘനമെന്ന് കോടിയേരി
സ്ത്രീകൾ പ്രവേശിച്ചത് യാഥാർത്ഥ്യമായി അംഗീകരിച്ച് മുന്നോട്ടു പോകണം. നട അടച്ചതിൽ ബാഹ്യശക്തികളുടെ ഇടപെടലുണ്ടോ എന്ന് പരിശോധിക്കണം
തിരുവനന്തപുരം: ശബരിമല നട അടച്ചത് സുപ്രീംകോടതി വിധിയുടെ ലംഘനമെന്ന് കോടിയേരി. തന്ത്രി ജുഡീഷ്യറിയെ വെല്ലുവിളിക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍. തന്ത്രിയുടേത് അങ്ങേയറ്റം തെറ്റായ നടപടിയെന്നും കോടിയേരി ബാലകൃഷ്ണന്‍. നടപ്പാക്കാൻ ഉത്തരവാദിത്വമുള്ളവർ തന്നെ വിധി ലംഘിക്കുന്നുവെന്നും കോടിയേരി വിശദമാക്കി. നിയമവാഴ്ച ലംഘിക്കാന്‍ അനുവദിക്കില്ലെന്നും സര്‍ക്കാര്‍ ഇടപെടണമെന്നും കോടിയേരി പറഞ്ഞു.
നട അടച്ച നടപടി ഭരണഘടനാ ലംഘനമാണ്. ഇത് ഗൗരവമായി കാണണം. നിയമവാഴ്ചയെ വെല്ലുവിളിക്കുന്നത് അനുവദിക്കാനാകില്ല. നടപ്പാക്കാൻ ഉത്തരവാദിത്വമുള്ളവർ തന്നെ ലംഘിക്കുന്നു. തന്ത്രിയുടെ ഭഗത് നിന്ന് പ്രകോപനപരമായ നടപടി ഉണ്ടായത് തെറ്റാണ്. ഇതുസബന്ധിച്ച് മേൽനോട്ട സമിതി അന്വേഷിക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
സ്ത്രീകൾ പ്രവേശിച്ചത് യാഥാർത്ഥ്യമായി അംഗീകരിച്ച് മുന്നോട്ടു പോകണം. നട അടച്ചതിൽ ബാഹ്യശക്തികളുടെ ഇടപെടലുണ്ടോ എന്ന് പരിശോധിക്കണം. പരിഹാര ക്രിയയുടെ ആവശ്യം ഉദിക്കുന്നില്ല. പല ക്ഷേത്രങ്ങളിലും ഉണ്ടായ ആചാരങ്ങൾ പലപ്പോഴും മാറിയിട്ടുണ്ട്. സ്ത്രീകളെ കയറ്റണമെന്ന വാശിയുള്ള പാർട്ടിയല്ല സിപിഎം എന്നും കോടിയേരി പറഞ്ഞു. തന്ത്രീയുടെ നടപടി കോടതിയുടെ ശ്രദ്ധയിൽ പെടുത്തും. ആളുകളുടെ മാനസികാവസ്ഥ മാറേണ്ടതുണ്ട്. വനിതാ മതിലും സ്ത്രീകളുടെ പ്രവേശനവും തമ്മിൽ ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഈ വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തകരോടെ പ്രതികരിക്കാന്‍ തയ്യാറായില്ല.