ബിജെപി കോർ കമ്മിറ്റി യോഗം എന്ന കൊച്ചിയിൽ കൊടകര കുഴൽപ്പണവിവാദം ചർച്ച ആയേക്കും
നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം, കൊടകര കുഴൽപ്പണ കേസ്, സി കെ ജാനുവിന്റെ എൻഡിഎ പ്രവേശനത്തിലുള്ള വിവാദങ്ങൾ, കെ സുന്ദരയുടെ വെളിപ്പെടുത്തൽ തുടങ്ങിയ വിവാദങ്ങൾക്കിടെയാണ് യോഗം ചേരുന്നത്. തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ഇതാദ്യമായാണ് അംഗങ്ങൾ നേരിട്ട് പങ്കെടുക്കുന്ന യോഗം. നേരത്തെ ഓൺലൈനായി യോഗം ചേർന്നിരുന്നു.
കൊച്ചി: കത്തിനിൽക്കെ ബിജെപി കോർ കമ്മിറ്റി യോഗം ഇന്നു ചേരും. വൈകിട്ട് 3ന് കൊച്ചിയിലാണ് യോഗം വിളിച്ചിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയ്ക്ക് ശേഷം ഇതാദ്യമായാണ് കോർ കമ്മിറ്റി അംഗങ്ങൾ നേരിട്ട് പങ്കെടുക്കുന്ന യോഗം ചേരുന്നത്.ഓൺലൈനായി നേരത്തെ കോർ കമ്മിറ്റി യോഗം ചേർന്നിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം, കൊടകര കുഴൽപ്പണക്കേസ്, തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗത്തിലെ മുൻ നിര നേതാക്കളുടെ അതൃപ്തി എന്നിവയെല്ലാം യോഗത്തിൽ ചർച്ചയായേക്കും. എന്നാൽ കോർ കമ്മിറ്റി അംഗങ്ങൾക്കിടയിൽ ഭിന്നതയില്ല എന്ന് സ്ഥാപിക്കാനാകും കെ സുരേന്ദ്രനെ അനുകൂലിക്കുന്ന വിഭാഗത്തിന്‍റെ ശ്രമം.
കുഴൽപ്പണ വിഷയത്തിൽ കെ.സുരേന്ദ്രന് അശ്രദ്ധ സംഭവിച്ചതായി പാർട്ടി ദേശീയ നേതൃത്വത്തിന്റെ പ്രാഥമിക നിയമനം. ലഭിച്ച പരാതികൾ പരിശോധിച്ച ശേഷമാണ് ദേശീയ നേതൃത്വത്തിന്റെ പ്രാഥമിക വിലയിരുത്തൽ.
കേരളത്തിന്റെ ചുമതലയുളള പ്രഭാരി സിപി രാധാകൃഷ്ണൻ പങ്കെടുക്കും. വിവാദ വിഷയങ്ങളിൽ പാർട്ടിയിൽ അഭിപ്രായ സമന്വയം ഉണ്ടാക്കുകയാണ് കോർ കമ്മിറ്റിയുടെ ലക്ഷ്യം. എന്നാൽ കുഴൽപ്പണകേസും തെരഞ്ഞെടുപ്പിൽ ഫണ്ട് കൈകാര്യം ചെയ്ത രീതിയും സ്ഥാനാർത്ഥി നിർണയവും തെരഞ്ഞെടുപ്പ് ഏകോപനത്തിലെ വീഴ്ചയും ഔദ്യോഗിക വിഭാഗത്തിനെതിരെ ഇടപെടൽ ഉറപ്പിക്കാൻ മറുവിഭാഗവും തയാറെടുത്തിട്ടുണ്ട്. തീരുമാനങ്ങളെല്ലാം കെ സുരേന്ദ്രനും വി മുരളീധരനും ചേർന്നെടുത്തതിനാൽ പ്രതിസന്ധികളുടെ ഉത്തരവാദിത്വവും ഇവർ ഏറ്റെടുക്കണമെന്നാണ് വി മുരളീധര വിഭാഗത്തിന്റെ നിലപാട്. സംസ്ഥാന നേതൃത്വം പുനസംഘടിപ്പിക്കണമെന്ന നിലപാട് ആർഎസ്എസും സ്വീകരിച്ചിട്ടുണ്ട്
അതേസമയം കുഴൽപണ ഇടപാടിലെ വീഴ്ചകൾ പാർട്ടി പ്രത്യേകം ചർച്ച ചെയ്യും. ഫോൺ രേഖകൾ അടക്കം പുറത്ത് വന്നത് രഷ്ട്രീയമായി തിരിച്ചടിയായെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ. വിഷയം സർക്കാരിന്റെ കള്ളപ്പണവിരുദ്ധ പ്രതിഛായയ്ക്ക് മങ്ങൽ എൽപ്പിക്കുന്നതാണെന്നും കേന്ദ്ര നേതൃത്വം വിലയിരുത്തി.പണ ഇടപാടുകൾ സുരേന്ദ്രൻ നേരിട്ട് കൈകര്യം ചെയ്തത് ദേശീയ നേതൃത്വത്തിന്റെ അറിവില്ലാതെയാണെന്നും സംഘടനാ ജനറൽ സെക്രട്ടറിയെ പണം ഇടപാടുകൾ സമ്പന്ധിച്ച പ്രതിദിന വിവരങ്ങൾ അറിയിച്ചില്ലെന്നും നേതൃത്വം നിരീക്ഷിച്ചു. ഇതോടെ കെ.സുരേന്ദ്രൻ പ്രതിരോധത്തിലായിരിക്കുകയാണ്.