കൊടകര കുഴൽപ്പണ കേസ്, “ജില്ലാ നേതാക്കളുടെ നിർദേശപ്രകാരമാണ് പ്രതികൾക്ക് മുറിയെടുത്തത് കൊടുത്തത് ” ബിജെപി തൃശൂർ ജില്ലാ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ്

കുഴൽപ്പണ സംഘത്തിന് തൃശൂരിൽ ഹോട്ടലിൽ മുറിയെടുത്ത് നൽകിയത് താൻ തന്നെയെന്ന് തിരൂർ സതീഷ് മൊഴി നൽകിയതായാണ് വിവരം. ജില്ലാ നേതാക്കളുടെ നിർദേശപ്രകാരമാണ് മുറിയെടുത്തത്. ആർക്കാണ് മുറിയെടുക്കുന്നത് എന്ന് അറിയില്ലായിരുന്നെന്നുമാണ് സതീഷിന്റെ മൊഴി

0

തൃശൂർ:കൊടകര കുഴൽപ്പണ കേസ്സു ബി ജെ പി നേതൃത്തത്തിലാക്കി ഓഫീസ് സെകട്ടറിയുടെ മൊഴി കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് ബിജെപി തൃശൂർ ജില്ലാ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്റെ മൊഴിയാണ് ബി ജെ പി നേതൃത്വത്തെ വെട്ടിലാക്കിയിട്ടുള്ളത് . കുഴൽപ്പണ സംഘത്തിന് തൃശൂരിൽ ഹോട്ടലിൽ മുറിയെടുത്ത് നൽകിയത് താൻ തന്നെയെന്ന് തിരൂർ സതീഷ് മൊഴി നൽകിയതായാണ് വിവരം. ജില്ലാ നേതാക്കളുടെ നിർദേശപ്രകാരമാണ് മുറിയെടുത്തത്. ആർക്കാണ് മുറിയെടുക്കുന്നത് എന്ന് അറിയില്ലായിരുന്നെന്നുമാണ് സതീഷിന്റെ മൊഴി. ഓഫീസ് സെക്രട്ടറിയായത് 4 മാസം മുമ്പ് മാത്രമാണെന്നും അതിനാൽ കൂടുതൽ കാര്യങ്ങൾ അറിയില്ലെന്നും സതീഷ് അന്വേഷണ സംഘത്തിനെ അറിയിച്ചതായാണ് വിവരം. തിരൂർ സതീഷിനെ ചോദ്യം ചെയ്ത് ശേഷം വിട്ടയച്ചു.

അതേ സമയം കേസിൽ ബിജെപി ജില്ലാ ട്രഷറർ സുജയ് സേനന്റെ സുഹൃത്ത് പ്രശാന്തിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. തട്ടിയെടുത്ത പണം കണ്ടെത്താൻ പ്രതികളുടെ വീടുകളിൽ നടക്കുന്ന പരിശേധന തുടരുകയാണ്. പ്രതികളുടെ കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ വീടുകളിലാണ് പരിശോധന നടത്തുന്നത്. ആകെ നഷ്ടമായ മൂന്നര കോടിയിൽ ഒരു കോടി രൂപയാണ് ഇതുവരെ കണ്ടെടുത്തിട്ടുള്ളത്. ഇനിയും കണ്ടെത്തേണ്ട രണ്ടരക്കോടി രൂപക്ക് വേണ്ടിയുളള തിരച്ചിൽ തുടരുകയാണ്. ഇരുപത് പേർക്കായി പണം നൽകിയെന്ന് പ്രതികൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്.

You might also like

-