കൊച്ചിയില്‍ വിദേശവനിതയെ ബലാത്സംഗം ചെയ്തു രണ്ടുപേർ പിടിയിൽ
.മലപ്പുറം കൊട്ടോട്ടി സ്വദേശി മുഹമ്മദ് ഇന്‍സാഫ്, അന്‍സാരി എന്നിവരാണ് അറസ്റ്റിലായത്.
കൊച്ചിയില്‍ വിദേശവനിത ഹോട്ടലില്‍ പീഡനത്തിന് ഇരയായി. തായ്‌ലൻഡ് കാരിയുടെ പരാതിയില്‍ സെന്‍ട്രല്‍ പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു.മലപ്പുറം കൊട്ടോട്ടി സ്വദേശി മുഹമ്മദ് ഇന്‍സാഫ്, അന്‍സാരി എന്നിവരാണ് അറസ്റ്റിലായത്. യുവതിയുമായി മുൻ പരിചയം ഉണ്ടായിരുന്ന മുഹമ്മദ് ഇന്‍സാഫ്, വരെ ഇന്ത്യയിലേക്ക് ക്ഷണിച്ചു വരുത്തുകയായിരുന്നു എറണാകുളം എം ജി റോഡിൽ ഉള്ള ഐ ബി എസ് ഹോട്ടലിൽ മുറിയെടുത്തത് അൻസാരിയാണ് എവിടേക്ക് വനിതയെ മുഹമ്മദ് കൂട്ടികൊണ്ടു വന്ന ശേഷം ക്രൂരമായി ഇരുവരും ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു
പീഡനത്തിനു ഇരയായ യുവതി ഹോട്ടൽ ജീവനക്കാരെ വിവരം ധരിപ്പിക്കുകയും ഹോട്ടൽ ജീവനക്കാർ ഈ വിവരം പോലീസിൽ അറിയിക്കുകയുമായിരുന്നു . യുവതിയുടെ പരാതിയിൽ എറണാകുളം സെന്റർ പോലീസ് ഇരുവരെയും പിടികൂടുകയായിരുന്നു പോലീസ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി യുവതിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്