കൊച്ചിയില്‍ ഭാര്യയെ വെട്ടിപരിക്കേൽപ്പിച്ചശേക്ഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു; ആക്രമണത്തില്‍ പരുക്കേറ്റ സന്ധ്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

കുട്ടിയെ സ്‌ക്കൂളില്‍ വിടാന്‍ ഒരുക്കുന്നതിനിടെയാണ് സന്ധ്യയെ ഭര്‍ത്താവ് മനോജ് ആക്രമിച്ചത്. മുഖത്തിന് വെട്ടേറ്റ സന്ധ്യ ഉച്ചത്തില്‍ നിലവിളിച്ച് പുറത്തേക്കോടി.

0

കൊച്ചി: ചേരാനല്ലൂരില്‍ ഭാര്യയെ വെട്ടിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ സന്ധ്യയെ വെട്ടിയ ശേഷം ഭര്‍ത്താവ് മനോജാണ് ക്വാര്‍ട്ടേഴ്‌സിനുള്ളില്‍ തൂങ്ങിമരിച്ചത്. ആക്രമണത്തില്‍ പരുക്കേറ്റ സന്ധ്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
രാവിലെ 8 മണിയോടെയാണ് സംഭവം. കുട്ടിയെ സ്‌ക്കൂളില്‍ വിടാന്‍ ഒരുക്കുന്നതിനിടെയാണ് സന്ധ്യയെ ഭര്‍ത്താവ് മനോജ് ആക്രമിച്ചത്. മുഖത്തിന് വെട്ടേറ്റ സന്ധ്യ ഉച്ചത്തില്‍ നിലവിളിച്ച് പുറത്തേക്കോടി.റോഡില്‍ വീണ് വേദനകൊണ്ട് പിടഞ്ഞ സന്ധ്യയെ സമീപവാസികള്‍ ഓടിയെത്തി ആശുപത്രയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സന്ധ്യയെ ആക്രമിക്കുന്നത് തടയുന്നതിനിടെ ഇവരുടെ അമ്മയ്ക്കും പരിക്കേറ്റു. ആരാണ് ആക്രമിച്ചതെന്ന് ഇരുവരും ആദ്യം നാട്ടുകാരോട് പറഞ്ഞിരുന്നില്ലെന്നാണ് വിവരം.പിന്നീട് ആശുപത്രിയിലേക്ക് പോകും വഴിയാണ് തന്നെ വെട്ടിയത് ഭര്‍ത്താവാണെന്ന് സന്ധ്യ വെളിപ്പെടുത്തിയത്. വിവരമറിഞ്ഞ് ചേരാനല്ലൂര്‍ പോലീസ് സ്ഥലത്തെത്തിയെങ്കിലും മനോജ് വീടിനുള്ളില്‍ തൂങ്ങി മരിച്ചിരുന്നു.സന്ധ്യയും മനോജും തമ്മില്‍ ഇടക്കിടെ വഴക്കുണ്ടാകാറുണ്ടെന്നും ഇത്തരത്തിലുണ്ടായ വഴക്ക് കൊലപാതക ത്തിലെത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.പെരുമ്പാവൂര്‍ സ്വദേശിയായ മനോജ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. പരസ്പരമുള്ള വഴക്കിനെ തുടര്‍ന്ന് ഇവര്‍ പലപ്പോഴും അകന്നാണ് കഴിഞ്ഞിരുന്നത്.

You might also like

-