കൊച്ചി മധുര ദേശീയപാത ഉന്നതതലയോഗം, അപ്പീൽ പോകേണ്ടെന്ന് സംസ്ഥാന സർക്കാർ
വനം വകുപ്പ് കേസുമായിമായി മുന്നോട്ടു പോയാൽ റോഡ് വികസനം തടസ്സമാകുമെന്നും മൂന്നാർ ഉൾപ്പെടെയുള്ള ഇടുക്കി ജില്ലയിലെ ടൂറിസം മേഖലയുടെ തകർച്ചയുണ്ടാകുമെന്നു മനസിലാക്കിയ . അടിമാലിയിലേ വ്യാപാരിവ്യവസിഏകോപന സമിതിയും അതിജ്ജീവന പോരാട്ട വേദി ഉൾപ്പെടെയുള്ള കർഷക സംഘടനകളും ചേർന്ന്മുഴുവന് രാഷ്ട്രീയ പാർട്ടികളുടെയും മറ്റിതര സംഘടനകളേയും ഉൾപ്പെടുത്തി
തിരുവനന്തപുരം | കൊച്ചി ധനുഷ്‌കോടി ദേശീയപാതയുമായി ബന്ധപ്പെട്ട കേസിൽ ഹൈ കോടതി വിധിക്കെതിരെ സുപ്രിം കോടതിയിൽ അപ്പിൽ പോകേണ്ടതില്ലന്നു സംസ്ഥാന സർക്കാർ . കഴിഞ്ഞ മെയ് മാസം 28 നാണ് ദേശിയ പാത 85 ൽ നേര്യമംഗലം മുതൽ വളറ വരെ 14.5 കിലോമീറ്റർ റോഡിൽ 100 അടി വീതിയിലുള്ള പ്രദേശത്തെ റോഡ് നിർമ്മാണം തടയരുതെന്നു ഈ ഭൂമിയിൽ വനം വകുപ്പിന് യാതൊരു അവകാശവുമില്ലന്ന് ഹൈകോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത് .വിധിക്കെതിരെ സുപ്രിം കോടതിയിൽ അപ്പിൽ പോകുവാൻ വനം വകുപ്പ് നീക്കം നടത്തുകയും . ഇതുമായി ബന്ധപ്പെട്ട വനം വകുപ്പിന് നിയമോപദേശം ലഭിക്കുകയും ചെയ്തിരുന്നു .
വനം വകുപ്പ് കേസുമായിമായി മുന്നോട്ടു പോയാൽ റോഡ് വികസനം തടസ്സമാകുമെന്നും മൂന്നാർ ഉൾപ്പെടെയുള്ള ഇടുക്കി ജില്ലയിലെ ടൂറിസം മേഖലയുടെ തകർച്ചയുണ്ടാകുമെന്നു മനസിലാക്കിയ . അടിമാലിയിലേ വ്യാപാരിവ്യവസിഏകോപന സമിതിയും അതിജ്ജീവന പോരാട്ട വേദി ഉൾപ്പെടെയുള്ള കർഷക സംഘടനകളും ചേർന്ന്മുഴുവന് രാഷ്ട്രീയ പാർട്ടികളുടെയും മറ്റിതര സംഘടനകളേയും ഉൾപ്പെടുത്തി ഹൈറേഞ്ച് ഹൈവേ സംരക്ഷണ സമിതി എന്ന പേരിൽ സമരസമിതി രൂപികരിച്ചു പ്രക്ഷോപ സമരങ്ങൾ സംഘടിപ്പിക്കുയും നിയമ പോരാട്ടം നടത്തുകയും ചെയ്തു .പ്രശ്‌നത്തിന്റെ ഗൗരവം മനസിലാക്കിയ ജില്ലയിലെ ഭരണ കക്ഷിനേതാക്കൾ സമരസമിതി നേതാക്കൾ നേതാക്കളുമായി ചർച്ചക്ക് തയ്യാറകുയും ഉടുമ്പൻചോല എം എൽ എ എം എം മണി ,ദേവികുളം എംഎൽ എ എ രാജ ,സിപിഎം ജില്ലാ സെക്രട്ടറി സിവി വർഗീസ് സിപി ഐ ജില്ലാ സെക്രട്ടറി സലിംകുമാർ കേരളാകോൺഗ്രസ് ജില്ലാപ്രസിഡന്റ് ജോസ് പാലത്തിനാൽ. എൻ സി പി സംസ്ഥാന സെക്രട്ടറി അനിൽകൂവപ്ലാക്കൻ എന്നിവരും ഹൈറേഞ്ച് നാഷണൽ ഹൈവേ സംരക്ഷണ സമിതിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ചാണ്ടി പി അലക്സാണ്ടർ, പി എം ബേബി , റസാക്ക് ചൂരവേലിൽ, കെ എച് അലി, ഡയസ് ജോസ്, തങ്കച്ചൻ പീറ്റർ, പി എ ബഷീർ തോക്കുപാറ എന്നിവരുൾപ്പെട്ട സംഘം മുഖ്യമന്ത്രി ഉൾപ്പെടെയുള്ളമന്ത്രിമാരും ചീഫ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥന്മാരുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് വനം വകുപ്പ് ഈ കേസിൽ അപ്പിൽ നൽകേണ്ടന്ന തീരുമാനത്തിൽ സർക്കാർ എത്തിച്ചേർന്നത് .
ജില്ലയിയുടെ ചുമതലയുള്ള മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്തലാണ് മുഖ്യമന്ത്രിയുമായി ആദ്യം ചർച്ചകൾ ആരംഭിച്ചത് . മന്ത്രി റോഷി അഗസ്റ്റിൻ പ്രശ്‌നത്തിന്റെ ഗൗരവം മുഖ്യമന്ത്രിയെ ധരിപ്പിക്കുയായും പിന്നീട് വനം വകുപ്പ് മന്ത്രി മുഖ്യവനപാലകനെയും വകുപ്പ് സെക്രട്ടറിമാരെയും വിളിച്ചുവരുത്തുകയും പ്രതിനിധി സംഘം ചർച്ച നടത്തുകയും ചെയ്തു . ചർച്ചക്കൊടുവിൽ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ മുഖ്യവനപാലകനോടും വകുപ്പ് സെക്രട്ടറിയോടും കേസിൽ തുടർ നടപടി പാടില്ലെന്നും ,സുപ്രിം കോടതിയിൽ അപ്പിൽ പോകരുതെന്നും ഇതുമായി ബന്ധപ്പെട്ട നിയമ പ്രശ്ങ്ങൾ മന്ത്രിസഭയുടെ അനുമതി ലഭിച്ച ശേഷമേ പാടൊള്ളു വന്നു മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. റവന്യൂ മന്ത്രിയുടെ സാനിധ്യത്തിൽ നടന്ന ചർച്ചയിൽ കോടതി ഉത്തരവ് പ്രകാരം പൊതു മരാമത്ത് വകുപ്പിന് റോഡ് വികസനത്തിനായി ലഭിച്ച ഭൂമി അളന്ന് തിരിച്ചു സൂക്ഷികണ്ടതിന് ഉടൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകണമെന്ന് സംഘം ആവശ്യപ്പെട്ടു . കോടതി വിധിയുടെ അന്തസത്ത മനസിലാക്കി തുടർ നടപടി സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി പറഞ്ഞു .
ഉച്ചക്ക് 3 :30 ന് ചീഫ് സെക്രട്ടറിയുമായി സംഘം ചർച്ച നടത്തി പ്രശ്‍നത്തിൽ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ഇടപെട്ടസ്ഥിതിക്ക് വനം വകുപ്പ് കേസിൽ മന്ത്രി സഭയുടെയും ചീഫ് സെക്രട്ടറിയുടെ ഓഫീസും അറിയാതെ നടപടി പാടില്ലെന്ന് അഡിഷണൽ പ്രിൻസിപ്പൽ ചീഫ് കൺസ്രവേറ്റർ ഓഫ് ഫോറസ്റ്റ് പി .പുകഴേന്തിക്ക് ചീഫ് സെക്രട്ടറി വി.വേണു നിർദേശം നൽകി .
ദേശീയപാത 85 നേര്യമംഗലം മുതൽ വാളറ വരെയുള്ള 14. 50 കിലോമീറ്റർ വനമേഖലയിലൂടെ കടന്നുപോകുന്ന റോഡിന്റെ റവന്യൂ റിസർവേ സ്കെച്ച്, 1932 ലെ റോഡ് സംബന്ധിച്ച് തിരുവിതാംകൂർ രാജാവായിരുന്ന ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മയുടെ രാജ വിളംബരം, 1967 മുതൽ 77 വരെ നടന്ന റീസർവ്വേ അനുസരിച്ച് ഗവൺമെന്റ് സെക്രട്ടറി വനംവകുപ്പിന്റെ അനുമതിയോടുകൂടി ഇറക്കിയ 1996 ലെ ഉത്തരവ്, 2024 മെയ് 28ന് ഉണ്ടായ 100 അടി വീതിയിൽ റോഡിനാണ് സ്ഥലമുള്ളതെന്നും ഈ സ്ഥലത്ത് വനം വകുപ്പിന് യാതൊരുവിധ അവകാശങ്ങളോ അധികാരങ്ങളോ ഇല്ലെന്നും റോഡ് വികസനത്തെ വനംവകുപ്പ് യാതൊരുവിധത്തിലും തടസ്സപ്പെടുത്തരുതെന്നും ഉള്ള ഹൈക്കോടതി വിധി യുടെ പകർപ്പുംമുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും വകുപ്പ് സെക്രട്ടറിമാർക്കും ഹൈറേഞ്ച് നാഷണൽ ഹൈവേ സംരക്ഷണ സമിതി കൈമാറിയിട്ടുണ്ട് .
ഹൈക്കോടതിയുടെ വിധി നടപ്പിലാക്കാൻ റവന്യൂ ഡിപ്പാർട്ട്മെന്റ് റോഡിന് ഉള്ള ഭൂമി അളന്നു തിരിക്കുകയും റോഡിന് ഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റുകയും റോഡ് നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനി വനമേഖലയുടെ ഭാഗത്തും റോഡ് വികസനം സാധ്യമാക്കുകയും ചെയ്യും.നാഷണൽ ഹൈവേ അധികൃതരെ സന്ദർശിച്ച് വനമേഖല ഭാഗത്ത് റോഡിന്റെ വികസന പ്രവർത്തനങ്ങൾ ഉടനടി ആരംഭിക്കണമെന്ന് ആവശ്യപ്പെടാനും റോഡിന്റെ അശാസ്ത്രീയതകൾ പരിഹരിക്കണം എന്നും ബസ് ഡേ അടക്കമുള്ള കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും 100 അടി വീതിയിലുള്ള ഭൂമി വനം വകുപ്പിൽ നിന്നും മോചിപ്പിച്ച് ബ്യൂട്ടിഫിക്കേഷന്‍ പദ്ധതികൾ ആവിഷ്കരിച്ചു വിനോദ സഞ്ചാരികളെ കൂടുതൽ ആകർഷിക്കത്തക്കരീതിയിൽ ക്രമീകരിക്കണമെന്നു.ഹൈറേഞ്ച് നാഷണൽ ഹൈവേ സംരക്ഷണ സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു.