കൊച്ചിയിൽ സ്വര്ണക്കട കുത്തിത്തുറന്ന് മോഷണം 1.5 കോടിയുടെ ആഭരണങ്ങൾ കവർന്നു

മൂന്നു കിലോ സ്വർണവും 25 കിലോ വെള്ളിയാഭരണങ്ങളും നഷ്ടപ്പെട്ടതായി കടയുടമ വിജയകുമാര്‍ പൊലീസിന് മൊഴി നൽകി. ഞായറാഴ്ച രാത്രിയിലാണ് മോഷണം നടന്നതെന്ന് കരുന്നു

0

കൊച്ചി: കൊച്ചി ഏലൂരിൽ വന മോക്ഷണം സ്വര്ണക്കട കുത്തി തുറന്ന്കടത്തിക്കൊണ്ടു പോയത് 1.5 കോടിയുടെ ആഭരണങ്ങൾ. ഫാക്ട് ജംക്‌ഷനിലെ ഐശ്വര്യ ജുവലറിയിയാണ് കൊള്ളയടിക്കപ്പെട്ടത്. സമീപത്തെ ബാർബർ ഷോപ്പിന്റെ ഭിത്തി തുരന്നാണ് മോഷ്ടാക്കൾ ജൂവലറിക്കുള്ളിൽ കടന്നത്. മൂന്നു കിലോ സ്വർണവും 25 കിലോ വെള്ളിയാഭരണങ്ങളും നഷ്ടപ്പെട്ടതായി കടയുടമ വിജയകുമാര്‍ പൊലീസിന് മൊഴി നൽകി.
ഞായറാഴ്ച രാത്രിയിലാണ് മോഷണം നടന്നതെന്ന് കരുന്നു. ശനിയാഴ്ച രാത്രിയോടെയാണ് കട അടച്ചത്. ഇന്നലെ അവധിയായിരുന്നു. ഇന്നു രാവിലെ തുറക്കാനെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽ പെട്ടത്. ഒന്നരക്കോടിയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്

ജൂവലറിയോട് ചേർന്നിരിക്കുന്ന ബാർബർ ഷോപ്പിന്റെ ഭിത്തി തുരന്നാണ് മോഷ്ടാക്കള്‍ കടയ്ക്കുള്ളിലെത്തിയത്. അകത്തു കയറി സ്ട്രോങ് റൂം തകർത്താണ് ആഭരണങ്ങൾ കൈക്കലാക്കിയത്. ഉടമ വിജയകുമാർ തന്നെ നടത്തിക്കൊണ്ടിരുന്ന കടയിൽ മറ്റ് ജീവനക്കാരില്ലെന്നാണ് അദ്ദേഹം പറയുന്നത്.ഡിസിപി ഉൾപ്പടെയുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഡോഗ് സ്ക്വാഡിനെയും സ്ഥലത്തെത്തിച്ച് പരിശോധന നടത്തും.

You might also like

-