കൊച്ചി ധനുഷ്‌കോടി ദേശീപാത വികസനം തടയണം ,ബി ജെ പി നേതാവ് എം എൻ ജയചന്ദ്രന്റെ ഹർജി നാളെ വാദം കേൾക്കും,റോഡ് വനമാണെന്ന്‌ സംസ്ഥാന സർക്കാരിന്റെ സത്യവാങ്മൂലം

കേസിൽ എതിർകക്ഷിയായ ചീഫ് സെക്രട്ടറിക്ക് വേണ്ടി വനവകുപ്പ് അഡിഷണൽ സെക്രട്ടറി ജ്യോതിലാണ് സത്യവാങ്മൂലം സമർപ്പിച്ചിട്ടുള്ളത് , ജയചന്ദ്രന്റെ ഹർജിയിലെ ആവശ്യം ശരിവക്കും വിധം കൊച്ചി ധനുഷ്‌കോടി റോഡിൽ നേര്യമംഗലം മുതൽ വാളറ വരെ 14 .5 കീലോമീറ്റർ ദൂരത്തിലുള്ള പ്രദേശം വനമാണെന്നാണ് സത്യവാങ്മൂലം

കൊച്ചി | കൊച്ചി ധനുഷ്‌കോടി ദേശീപാത വികസനം തടയണമെന്ന് ആവശ്യപ്പെട്ടു ബി ജെ പി സംസ്ഥാന പരിസ്ഥിതി സെൽ സെക്രട്ടറി എം എൻ ജയചന്ദ്രൻ സമർപ്പിച്ച ഹർജി നാളെ വാദം കേൾക്കും. കൊച്ചി ധനുഷ്‌കോടി ദേശീപാതയിൽ നേര്യമംഗലം മുതൽ വാളറവരെയുള്ള 14.5 കീലോമീറ്റർ ദൂരത്തിലുള്ള നിലവിലെ റോഡ് 10 മീറ്റർ വീതിയിൽ ടാർ ചെയ്‌ത്‌ നിർമ്മിക്കപ്പെടുമ്പോൾ 2200 മരങ്ങൾ മുറിച്ചു നീക്കപെടേണ്ടി വരുമെന്നു . ഇത് കടുത്ത പരിസ്ഥി ആഘാതമുണ്ടാക്കുമെന്നും .റോഡ് കടന്നു പോകുന്ന മുവാറ്റുപുഴമുതൽ കോയമ്പത്തൂർ വരെയുള്ള 923 മയിൽ ദൂരത്തിലുള്ള പ്രദേശം മലയാറ്റൂർ റിസേർവ് ഫോറെസ്റ്റാനാണെന്നും ,ആയതിനാൽ മരമുറിച്ചു നീക്കികൊണ്ടുള്ള റോഡ് നിർമ്മാണം തടയണമെന്ന് ആവശ്യപ്പെട്ടാണ് ബി ജെ പി നേതാവിന്റെ ഹർജി . മുൻപ് കിരൺ സിജു വേഴ്സ്സ് സ്റ്റേറ്റ് ഓഫ് കേരളാ കേസിൽ നേര്യമംഗലം മുതൽ വാളറ വരെ 14 .5 കീലോമീറ്റർ ദൂരത്തിലുള്ള റോഡ് മദ്ധ്യേ നിന്നും 50 അടി വീതം ഇരുവശങ്ങളിലേക്കും ആകെ 100 അടി വീതിയിലുള്ളസ്ഥലം വനം വകുപ്പിന് അധികാരമില്ലെന്നും . റോഡ് നിർമ്മാണം തടയരുതെന്നു ജസ്റ്റിസ് മുഹമ്മദ് മുസ്താഖ് അദ്ദ്യക്ഷനായ ഡിവിഷൻ ബെഞ്ച് 2024 മെയ് 28 നു ഉത്തരവിട്ടിരുന്നു . ഈ ഉത്തരവിനെതിരെ വനവകുപ്പിന് വേണ്ടി എം എൻ ജയചന്ദ്രൻ നൽകിയ റവ്യൂ പെറ്റിഷൻ കോടതി തള്ളിയിരുന്നു . വീണ്ടു എം എൻ ജയചന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചു തർക്ക ഉന്നയിച്ചപ്പോൾ ഈ ഭൂമിയുമായി ബന്ധപ്പെട്ട വിഷയങ്ങൾളിൽ പരാതിയുണ്ടെങ്കിൽ റവന്യൂ വകുപ്പിനെ സമീപിക്കാനും . വനംവകുപ്പ് അവകാശം ഉന്നയിക്കുന്ന ഭൂമിയുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ ഉണ്ടെങ്കിൽ ഹാജരാക്കാനും വനം വകുപ്പിനോട് ഹൈക്കോടതി നിർദേശിക്കുകയായിരുന്നു.കോടതി വിധിയെ തുടർന്ന് എൻ എച് എ ഐ ,ഡി പി ആർ തയ്യാറാക്കി 760 കൊടിയുടെ നിർമ്മാണം പുരോഗമിക്കുമ്പോളാണ് ബി ജെ പി നേതാവിനെ ഉപകരണമാക്കി വനം വകുപ്പ് വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നത് . ജയചന്ദ്രന്റെ ഹർജിയിൽ ഇതേ കേസിൽ മുൻപ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി പുറപ്പെടുവിച്ചത് മറച്ചുവച്ചുകൊണ്ടായിരുന്നു പുതിയ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിൽ ഹർജിയുമായി എത്തിയത് .

എം എൻ ജയചന്ദ്രന്റെ ഹർജിയിൽ എതിർകക്ഷിയായ എൻ എ ഐ ക്ക് വേണ്ടി സത്യവാങ്മൂലം സമർപ്പിക്കേണ്ട അഭിഭാഷകൻ ഹർജി നൽകി ഒൻപത് മാസം പിന്നിട്ടും കോടതിയിൽ സത്യവാങ്മൂലം ഹാജരാക്കത്തിനെ കഴിഞ്ഞദിവസം കോടതി രൂക്ഷമായി വിമർശിച്ചിരുന്നു .ഇനിയും സത്യാവാങ്മൂലം ഹാജരാക്കിയില്ലങ്കിൽ കോടതി ഏക പക്ഷിയമായി വിധി പുറപ്പെടുവിക്കേണ്ടി വരുമെന്നു നാഷണൽ ഹൈവേ അതോറിറ്റിയുടെ അഭിഭാഷകന് കോടതി താക്കിത് നൽകി . ദേശീയപാത അതോറിറ്റിയുടെ മെല്ലപ്പോക്കിനെ കോടതി അതിരൂകഷമായി വിമർശിക്കുയും ചെയ്തിരുന്നു .

അതേസമയം കേസിൽ എതിർകക്ഷിയായ ചീഫ് സെക്രട്ടറിക്ക് വേണ്ടി വനവകുപ്പ് അഡിഷണൽ സെക്രട്ടറി ജ്യോതിലാണ് സത്യവാങ്മൂലം സമർപ്പിച്ചിട്ടുള്ളത് , ജയചന്ദ്രന്റെ ഹർജിയിലെ ആവശ്യം ശരിവക്കും വിധം കൊച്ചി ധനുഷ്‌കോടി റോഡിൽ നേര്യമംഗലം മുതൽ വാളറ വരെ 14 .5 കീലോമീറ്റർ ദൂരത്തിലുള്ള പ്രദേശം വനമാണെന്നാണ് സത്യവാങ്മൂലം . 2024 ആഗസ്റ്റ് 2 നു ഈ റോഡുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കുന്നതിന് , ചീഫ് സെക്രട്ടറി വകുപ്പുതല യോഗം വിളിച്ചിരുന്നു . യോഗത്തിൽ ദേശീയത വികസന തടസപ്പെടുത്തരുതെന്നു വനം വകുപ്പിന് നിർദേശം നൽകുകയുണ്ടായി . എന്നാൽ ഈ തിരുമങ്ങൾ മറികടന്നാണ് ചീഫ് സെക്രട്ടറിക്ക് വേണ്ടി വനം വകുപ്പ് അഡിഷണൽ സെക്രട്ടറിയാണ് സത്യവാങ്മൂലം സമർപ്പിച്ചിട്ടുള്ളത് . സംസ്ഥാനസർക്കാരിനു വേണ്ടി സമർപ്പിക്കപ്പെട്ടിട്ടുള്ള സത്യവാങമൂലം റോഡ് വികസനത്തിന് തിരിച്ചടിയാവുമെന്നാണ് വിലയിരുത്തപ്പെടുന്നത് .

കേസിൽ കിരൺസിജുവും ഇടുക്കി എം പി ഡീൻ കുര്യക്കോസും കക്ഷിചേർന്നിട്ടുണ്ട് . ഇടുക്കിജില്ലയുടെ സമഗ്രവികസനത്തിന് ഊർജ്ജം പകരുന്ന റോഡ് വികസനം തടയപ്പെടുന്നതിൽ വലിയ ജനരോക്ഷമാണ് ഉയർന്നിട്ടുള്ളത് .

You might also like

-