കൊച്ചി എറണാകുളത്തു മുന്ന് വയസ്സുള്ള കുട്ടിക്ക് കോവിഡ് 19 സ്ഥികരിച്ചു .
ഴിഞ്ഞ ശനിയാഴ്ച്ചയാണ് കുടുംബം ഇറ്റലിയിൽ നിന്ന് കൊച്ചിയിലെത്തിയത്. രാവിലെ 6.30ന് ദുബായ്-കൊച്ചി EK 503 വിമാനത്തിലാണ് ഇവരെത്തിയത്. ഈ വിമാനത്തിൽ എത്തിയവരെയെല്ലാം പരിശോധിക്കും
കൊച്ചി: ഇറ്റലിയിൽ നിന്ന് കൊച്ചിയിലെത്തിയ മുന്ന് വയസ്സുള്ള കുട്ടിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിൽ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം ആറായി. കുട്ടിയുടെ അമ്മയുടേയും അച്ഛന്റേയും സാമ്പിളും പരിശോധനയ്ക്ക് അയച്ചു.
കഴിഞ്ഞ ശനിയാഴ്ച്ചയാണ് കുടുംബം ഇറ്റലിയിൽ നിന്ന് കൊച്ചിയിലെത്തിയത്. രാവിലെ 6.30ന് ദുബായ്-കൊച്ചി EK 503 വിമാനത്തിലാണ് ഇവരെത്തിയത്. ഈ വിമാനത്തിൽ എത്തിയവരെയെല്ലാം പരിശോധിക്കും. ഇവരുടെ വിവരങ്ങൾ ശേഖരിച്ച് വരികയാണ്. കൂടാതെ എയർപോർട്ടിൽ കുട്ടിയുമായി അടുത്ത് ഇടപഴകിയവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.
എയർപോട്ടിൽ നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് പനി കണ്ടെത്തിയത്. തുടർന്ന് കുടുംബത്തെ കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഇറ്റലിയിൽ നിന്നെത്തിയ യാത്രക്കാർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കർശന പരിശോധന. വൈറസ് പടരുന്ന രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് എമിഗ്രേഷൻ പ്രത്യേകം സൗകര്യമടക്കം ഏർപ്പെടുത്തും. കണക്ടഡ് ഫ്ളൈറ്റുകളിൽ എത്തുന്നവരെ പരിശോധിക്കണം എന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇറ്റലിയിൽ നിന്നും ദോഹ വഴി ഫെബ്രുവരി 29- ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ മൂന്ന് പേർക്കാണ് വൈറസ് ബാധ ആദ്യം സ്ഥിരീകരിച്ചത്. വിമാനത്താവളത്തിലെ പരിശോധനയെ മറികടന്ന് പോയവര്‍ക്കാണ് വൈറസ് ബാധ.ഈ സാഹചര്യത്തിൽ രോഗം റിപ്പോർട്ട് രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർക്ക് കർശന പരിശോധന നൽകുന്നത്. ആരോഗ്യസുരക്ഷ പരിശോധനകളും എമിഗ്രേഷൻ സൗകര്യവും ഇവർക്കായി പ്രത്യേകം സജ്ജീകരിക്കും. കണക്ടഡ് ഫ്ളൈറ്റുകളിലെത്തുന്നവരെയും പരിശോധിക്കണമെന്ന് ജില്ലാഭരണകൂടം ആവശ്യപ്പെട്ടു