കൊച്ചി ഇടതുപക്ഷം പാലാരിവട്ടം പാലം അഴിമതി യു ഡി എഫ് ന് തിരിച്ചടിയായി

വിമതരായ നാല് പേരിൽ ഒരാളുടെ പിന്തുണ കിട്ടിയാൽ ഇടതിന് ഭരിക്കാനാകും. സുസ്ഥിര ഭരണം ഉറപ്പ് നൽകുന്നവർക്ക് പിന്തുണ നൽകും.

0

കൊച്ചി :കോർപ്പറേഷനിൽ ഭരണം ഉറപ്പിച്ച് ഇടതുപക്ഷം. എല്‍.ഡി.എഫിന് പിന്തുണ നൽകുമെന്ന് സൂചന നൽകി ലീഗ് വിമതൻ ടി.കെ അഷറഫ് രംഗത്ത്. ഭൂരിപക്ഷം നേടിയ മുന്നണിയെ അംഗീകരിക്കുന്നുവെന്നും പിന്തുണക്കുമെന്നുമാണ് അദ്ദേഹം പറയുന്നത്. തീരുമാനം വൈകിട്ട് പ്രഖ്യാപിക്കുമെന്നാണ് അദ്ദേഹം പറഞ്ഞു.വിമതരായ നാല് പേരിൽ ഒരാളുടെ പിന്തുണ കിട്ടിയാൽ ഇടതിന് ഭരിക്കാനാകും. സുസ്ഥിര ഭരണം ഉറപ്പ് നൽകുന്നവർക്ക് പിന്തുണ നൽകും. കഴിഞ്ഞ അഞ്ച് വർഷം തമ്മിൽത്തല്ല് മാത്രമാണ് നടന്നത്. മുന്നണികൾ നൽകുന്ന വാഗ്ദാനം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി കോർപറേഷനിൽ ആകെ 74 സീറ്റാണുള്ളത്. എന്നാൽ ആർക്കും കേവല ഭൂരിപക്ഷം ഇല്ല. ഇടതുമുന്നണിക്ക് 34 ഉം യുഡിഎഫിന് 31 ഉം ബിജെപിക്ക് അഞ്ചും സീറ്റ് ലഭിച്ചു. നാല് വിമതർ വിജയിച്ചു. രണ്ട് പേർ കോൺഗ്രസും മുസ്ലിം ലീഗിൽ നിന്നും സിപിഎമ്മിൽ നിന്നും ഓരോ ആൾ വീതവുമാണ് വിമതരായി വിജയിച്ചത്. നാല് വിമതരും പിന്തുണച്ചാലേ യുഡിഎഫിന് വിജയം ഉറപ്പിക്കാനാവൂ. എന്നാൽ ഒരാളുടെ പിന്തുണ മതി ഇടതുമുന്നണിക്ക് ഭരണം പിടിക്കാൻ, 10 വര്‍ഷത്തിന് ശേഷം കൊച്ചി കോര്‍പ്പറേഷന്‍ ഇടതുപക്ഷം ഭരിക്കുമെന്ന് ഏകദേശം തീരുമാനമായിരിക്കുകയാണ്.

അതേസമയം പലവട്ടം പാലം അഴിമതിയും പി ടി തോമസ് എം എൽ എ യുടെ കള്ളപ്പണ കേസും കൊച്ചിയിൽ ജനവികാരം എതിരാകാൻ കരണമായതായാണ് കൊച്ചിയിലെ യു ഡി എഫ് നേതൃത്വം വിലയിരുത്തുന്നത് കോര്‍പ്പറേഷനെതിരായ ജനവിരുദ്ധ വികാരത്തിനുമപ്പുറം യുഡിഎഫിന്റെ അഴിമതിയും തുറന്നുകാട്ടിയായിരുന്നു എൽ ഡി എഫ് ന്റെ പ്രചാരണം .കൊച്ചി കോര്‍പ്പറേഷനിലെ 41, 42, 43 ഡിവിഷനുകളായ പാടിവട്ടം, വെണ്ണല, പാലാരിവട്ടം മേഖലകള്‍ ഇത്തവണ ചുവപ്പണിഞ്ഞു. പാലാരിവട്ടം മേല്‍പ്പാലം സ്ഥിതി ചെയ്യുന്ന ഡിവിഷനുകളിൽ ജനം എൽ ഡി എഫ് ണ് അനുകൂലമായി വിധിയെഴുതി

പത്ത് വര്‍ഷത്തെ കോര്‍പ്പറേഷന്‍ ഭരണം വലത്ത് നിന്നും ഇടത്തോട്ട് മാറുമ്പോള്‍ വികസന മുരടിപ്പിനും കെടുകാര്യസ്ഥതയ്ക്കും അധികാര മോഹത്തിനും എതിരായ ജനവിധിയായി മാറി. പാലാരിവട്ടം മേല്‍പ്പാലം അഴിമതിയും പി ടി തോമസ് എംഎല്‍എയുടെ കളളപ്പണമിടപാടും ഉള്‍പ്പെടെ ഒട്ടേറെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ടായിരുന്നു ഇടതുപക്ഷം വോട്ടഭ്യര്‍ത്ഥിച്ചത്. ജില്ലയില്‍ മറ്റ് തദ്ദേശസ്ഥാപനങ്ങളിലെല്ലാം യു ഡി എഫ്ആശ്വാസജയം നേടിയപ്പോള്‍ പ്രധാന പോരാട്ടം നടന്ന കോര്‍പ്പറേഷന്‍ ഭരണം കൈവിട്ടതും നഗരഹൃദയങ്ങളില്‍ വോട്ടുകള്‍ ചോര്‍ന്നതും യുഡിഎഫിന് വലിയ തിരിച്ചടിയായി.

You might also like

-