കെ എം ഷാജി എംഎൽഎയുടെ വീട്ടിൽ നിന്നും പിടികൂടിയ പണവും രേഖകളും കോടതിക്ക് കൈമാറി
പണവും കണ്ടെത്തിയ 77 രേഖകളും അന്വേഷണ സംഘം കോഴിക്കോട് വിജിലൻസ് കോടതിക്ക് കൈമാറി. വിശദമായ അന്വേഷണ റിപ്പോർട്ട് വൈകാതെ സമർപ്പിക്കും.
കോഴിക്കോട്: കെ എം ഷാജി എംഎൽഎയുടെ കണ്ണൂർ, കോഴിക്കോട് വീടുകളിൽ നിന്നായി കണ്ടെത്തിയത് 48 ലക്ഷത്തിലധികം രൂപയെന്ന് വിജിലൻസ്. പണവും കണ്ടെത്തിയ 77 രേഖകളും അന്വേഷണ സംഘം കോഴിക്കോട് വിജിലൻസ് കോടതിക്ക് കൈമാറി. വിശദമായ അന്വേഷണ റിപ്പോർട്ട് വൈകാതെ സമർപ്പിക്കും. ഷാജിയെ ചോദ്യം ചെയ്യുന്ന കാര്യത്തിൽ തീരുമാനം പിന്നീടെന്നും അന്വേഷണ സംഘം അറിയിച്ചു.
കോഴിക്കോട് വിജിലൻസ് എസ്പി ശശിധരന്‍റെ നേതൃത്വത്തിലായിരുന്നു ഏപ്രിൽ 13 ന് ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരേയും വീടുകളിൽ പരിശോധന നടത്തിയത്. പരിശോധനയിൽ ഷാജിയുടെ അഴീക്കോട് ചാലാട്ടെ വീട്ടിൽ നിന്ന് അരക്കോടി രൂപയും കോഴിക്കോട് മാലൂർകുന്നിലെ വീട്ടിൽ നിന്ന് വിദേശകറൻസികളും സ്വർണാഭരണങ്ങളും വിജിലൻസ് പിടിച്ചെടുത്തിരുന്നു.
വിജിലന്‍സ് കണ്ടെത്തിയ അരക്കോടി രൂപയുടെ രേഖകള്‍ രണ്ട് ദിവസം കഴിഞ്ഞിട്ടും മുസ്ലിംലീഗ് നേതാവായ കെഎം ഷാജി എംഎല്‍എ ഹാജരാക്കിയില്ല. ബന്ധുവിന്റെ ഭൂമിയിടപാടിന്റെ രേഖകളാണെന്നും ഹാജരാക്കാന്‍ ഒരുദിവസത്തെ സാവകാശം വേണമെന്നും കെ എം ഷാജി വിജിലന്‍സിനെ അറിയിച്ചിരുന്നു. എന്നാല്‍ മൂന്നാം ദിവസത്തിലേക്ക് കടന്നിട്ടും രേഖള്‍ ഹാജരാക്കാന്‍ തയാറായതോടെ വന്നതോടെ കെ.എം ഷാജി കൂടുതല്‍ കുരുക്കിലേക്ക് നീങ്ങുകയാണ്. ഷാജിയെ ചോദ്യം ചെയ്യാന്‍ വിജിലന്‍സ് ഉടന്‍ നോട്ടീസ് നല്‍കും.
കെ എം ഷാജിയെ അറസ്റ്റ് ചെയ്യാന്‍ നിലവിലെ സാഹചര്യത്തില്‍ തടസങ്ങളില്ലെന്നാണ് വിജിലന്‍സ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പരിശോധനയ്ക്കിടെ ഷാജിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത വിദേശ കറന്‍സിയും ഭൂമിയിടപാടിന്റെ രേഖകളും കോടതിയില്‍ സമര്‍പ്പിക്കും. പരിശോധന സംബന്ധിച്ച റിപ്പോര്‍ട്ട് കഴിഞ്ഞദിവസം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച്ച കെ.എം ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീട്ടില്‍ 16 മണിക്കൂര്‍ നേരം വിജിലന്‍സ് സംഘം പരിശോധന നടത്തിയിരുന്നു.