കെ.എം ഷാജി എം.എല്‍.എക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണ് അന്വേഷണം. കോഴിക്കോട് വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്.

0

തിരുവനന്തപുരം :കെ.എം ഷാജി എം.എല്‍.എക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണ് അന്വേഷണം. കോഴിക്കോട് വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. വിജിലന്‍സ് എസ്.പിയോട് പ്രാഥമിക അന്വേഷണം നടത്താന്‍ കോടതി ആവശ്യപ്പെട്ടു. അഭിഭാഷകനായ എം.ആര്‍ ഹരീഷ് നല്‍കിയ ഹരജിയിലാണ് നടപടി. അതേസമയം പ്ലസ് ടു കോഴക്കേസില്‍ കെ.എം ഷാജിയുടെ ഭാര്യ ആശ കോഴിക്കോട് ഇ.ഡി ഓഫീസില്‍ മൊഴി നല്‍കാനെത്തി.

കെ.എം ഷാജി നിഷ്ക്കര്‍ഷിച്ച അളവിലും കൂടുതല്‍ വീടുണ്ടാക്കിയത് ഏറെ വിവാദമായിരുന്നു. ആശയുടെ പേരിലാണ് ഈ വീടുള്ളത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ചറിയാനാണ് പ്രധാനമായും ആശയെ വിളിച്ചുവരുത്തിയത്. ഒപ്പം പ്ലസ് ടു കോഴക്കേസും ഷാജിയുടെ സ്വത്ത് സമ്പാദനത്തെക്കുറിച്ചും. കഴിഞ്ഞ പത്ത് വര്‍ഷത്തെ കെ.എം ഷാജിയുടെ പണമിടപാടുകളെക്കുറിച്ചും ആശയില്‍ നിന്നും ചോദിച്ചറിയും.നാളെ കെ എം ഷാജിയെ ഇ ഡി ചോദ്യം ചെയ്യും .

You might also like

-