കെഎം മാണിയുടെ മടങ്ങിവരവിന് ശേഷമുള്ള ആദ്യ യുഡിഎഫ് യോഗം കോണ്‍ഗ്രസ് തമ്മിലടി തെരുവിലേക്ക്;
രണ്ട് വര്‍ഷത്തിന് ശേഷം കെ എം മാണി പങ്കെടുക്കുന്ന യുഡിഎഫ് യോഗം എന്ന പ്രത്യേകതയാവും ഇന്നത്തെ യോഗത്തെ വ്യത്സ്ഥമാക്കുക
യുഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. കെ എം മാണിയുടെ മടങ്ങിവരവിന് ശേഷം ഇതാദ്യമായിട്ടാണ് യോഗം ചേരുന്നത് . കെ എം മാണി വിഭാഗത്തിന്‍റെ സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും.
രണ്ട് വര്‍ഷത്തിന് ശേഷം കെ എം മാണി പങ്കെടുക്കുന്ന യുഡിഎഫ് യോഗം എന്ന പ്രത്യേകതയാവും ഇന്നത്തെ യോഗത്തെ വ്യത്സ്ഥമാക്കുക. ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് കെ എം മാണി വിഭാഗത്തിന് നല്‍കിയ സാഹചര്യത്തില്‍ ഇന്നത്തെ യുഡിഎഫ് യോഗത്തിന് രാഷ്ട്രീയ പ്രധാന്യം ഏറെയുണ്ട്.പ്രതിപക്ഷ നേതാവിന്‍റെ വസതിയായ കണ്‍ടോണ്‍മെന്‍റ് ഹൗസില്‍ ചേരുന്ന യോഗം സര്‍ക്കാരിനെതിരെ സഭയില്‍ സ്വീകരിക്കേണ്ട നിലപാടുകളും ചര്‍ച്ച ചെയ്യും.മാണിയുടെ മുന്നണിയിലേകേ്കുളള മടങ്ങിവരവിന് പിന്നാലെ വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ കോണ്‍ഗ്രസുമായുളള അഭിപ്രായ വ്യത്യാസവും യോഗം ചര്‍ച്ച ചെയ്തേക്കും .
രാജ്യസഭാ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ചര്‍ച്ച ചെയ്യുന്നതിനായി കെ എം മാണി വിബാഗത്തിന്‍റെ മുതിര്‍ന്ന നേതാക്കളുടെ യോഗവും രാവിലെ ചേരുന്നുണ്ട് ഈ യോഗത്തില്‍ വെച്ച് രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനാണ് സാധ്യത.
തോമസ് ചാഴിക്കാടന്‍, ജോസഫ് എം പുതുശേരി, എന്നീവരുടെ പേരുകള്‍ക്കാണ് മുന്‍തൂക്കം എന്നറിയുന്നു. തീരുമാനം ഉണ്ടായാല്‍ ഉടന്‍ തന്നെ വാര്‍ത്താസമ്മേളനം നടത്തി സ്ഥാനാര്‍ത്ഥിയെ യുഡിഎഫ് പ്രഖ്യാപിച്ചേക്കും.