പിളർന്നാലും വേണ്ടില്ല കോട്ടയം ജോസഫ് നികൊടുക്കില്ലന്ന് മാണി
ജോസഫിന് സീറ്റില്ല; കോട്ടയം സീറ്റ് മാണി വിഭാഗത്തിന്
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി ജെ ജോസഫിന് സീറ്റില്ല. കോട്ടയം സീറ്റിൽ കെ എം മാണി വിഭാഗം തന്നെ മത്സരിക്കാനും തീരുമാനിച്ചു. കോട്ടയത്ത് സ്റ്റിയറിംഗ് കമ്മിറ്റി യോഗം നടക്കുന്നതിനിടെ കെ എം മാണിയാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. തോമസ് ചാഴിക്കാടനോ സ്റ്റീഫൻ ജോർജോ സ്ഥാനാർഥിയാകുമെന്നാണ് വിവരം.
പരമ്പരാഗതമായി മാണി വിഭാഗം മത്സരിക്കുന്ന സീറ്റാണ്. ഇതും വിവിധ മണ്ഡലം കമ്മിറ്റികളുടെയും നിലപാട് അംഗീകരിച്ചുകൊണ്ടാണ് പി ജെ ജോസഫിന്റെ സ്ഥാനാർഥിത്വം തള്ളിയത്. സ്ഥാനാർഥിയെ സംബന്ധിച്ച് വൈകാതെ പ്രഖ്യാപനം ഉണ്ടാകും. പി ജെ ജോസഫ് വിഭാഗം ഇക്കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കിയിട്ടില്ല. സീറ്റ് നിഷേധിച്ചാൽ കർശനമായ നിലപാടിലേക്ക് ജോസഫ് വിഭാഗം കടക്കുമോ എന്നാണ് ഇനി അറിയേണ്ടത്.