IMPACT വനംവകുപ്പ് ജീവനക്കാർക്ക്നേരെയുള്ള സി പി ഐ നേതാവിന്റെ കൊലവിളി പാർട്ടി വിശദികരണം തേടി
ഒരു ഉദ്യഗസ്ഥനെ റോഡിൽ കെട്ടിയിട്ട് തള്ളുമെന്നു പറയാൻ ഒരു നേതാവിനും പാർട്ടി ലൈസൻസ് നൽകിയിട്ടില്ല
മാങ്കുളത്ത് സംയുക്തസർവേക്കെത്തിയ വനം വകുപ്പ്ഉ ദ്യഗസ്ഥർക്കെതിരെ കൊലവിളിനടത്തിയ സി പി ഐ നേതാവായനെതിരെ ഉചിതമായ നടപടി പാർട്ടി കൈക്കൊള്ളുമെന്ന് സി പി ഐ ജില്ലാകമ്മറ്റി വ്യക്തമാക്കി ഉദ്യോഗസ്ഥരെ ഭീക്ഷണി പെടുത്തിയ സംഭവത്തിൽ മാങ്കുളം ലോക്കൽ സെകട്ടറി പ്രവീണിനോട് പാർട്ടി വിശദികരണം തേടിയതായി ജില്ലാ സെകട്ടറി കെ കെ ശിവരാമൻ പറഞ്ഞു
blob:https://www.facebook.com/b5d81846-90bf-434e-9205-0fbdd5dae0f8
ഉദ്യോഗസ്ഥരെ വഴിയിൽ തടഞ്ഞു ഭീക്ഷണി പെടുത്തുന്നത് സി പി ഐ യുടെ രാഷ്ട്രീയ നിലപാടല്ല കുറ്റക്കാരെ പാർട്ടിയിൽ വച്ച് പൊറുപ്പിക്കില്ലന്നു കെ കെ ശിവരാമൻ പറഞ്ഞു . വനം വകുപ്പ് മായി ബന്ധപ്പെട്ട പ്രശനങ്ങൾ ഉണ്ടങ്കിൽ അത് പരിഹരിക്കാൻ വേറെ മാർഗ്ഗങ്ങളുണ്ട് കേരളത്തിൽ ഒരു സർക്കാരുണ്ട് അതിന് ഒരു മന്ത്രിയുമുണ്ട് അതിന് ഒരു ഉദ്യഗസ്ഥനെ റോഡിൽ കെട്ടിയിട്ട് തല്ലുമെന്ന് പറയാൻ ഒരു നേതാവിനും പാർട്ടി ലൈസൻസ് നൽകിയിട്ടില്ല കൊലവിളിനടത്തുന്നത് സി പി ഐ യുടെ രാഷ്ട്രീയമല്ല ,പ്രശ്‌നം പഠിച്ചു റിപ്പോർട്ട് നല്കാൻ അടിമാലി മണ്ഡലം കമ്മറ്റിയുടെ ആവശ്യപ്പെട്ടിട്ടുണ്ട് റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നടപടി സ്വീകരിക്കുമെന്നും കെ കെ ശിവരാമൻ കൂട്ടിച്ചേർത്തു .