“കെ കെ ശൈലജ ദി റോക്ക് സ്റ്റാർ ” വിശേഷിപ്പിച്ച് ദി ഗാർഡിയൻ
കേരളത്തില്‍ നാല് മരണങ്ങള്‍ മാത്രമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതെന്നും ബ്രിട്ടനില്‍ അത് 40,000 കടന്നവുവെന്നും അമേരിക്കയില്‍ 51,000 മരണം കടന്നുവെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ലണ്ടൺ :കേരളത്തിന്റ ആരോഗ്യമന്ത്രി കെകെ ശൈലജയെ ‘റോക് സ്റ്റാർ’ എന്ന് വിശേഷിപ്പിച്ച് പ്രമുഖ ബ്രിട്ടിഷ് മാധ്യമം ദി ഗാർഡിയൻ. കേരളത്തിലെ കോവിഡ് പ്രതിരോധത്തിനായി ആരോഗ്യമന്ത്രി നടത്തിയ ഇടപെടലുകളെപ്പറ്റിയുള്ള ടെലെഫോൺ അഭിമുഖത്തിളുടെ തയ്യാറാക്കിയ ലേഖനത്തിലാണ് കെ കെ ഷൈലജയെ റോക്ക് സ്റ്റാർ
എന്ന വിശേഷിപ്പിച്ചിട്ടുള്ളത് .പ്രമുഖ ബ്രിട്ടിഷ് മെഡിക്കൽ ജേണലിസ്റ്റും എഴുത്തുകാരിയുമായ ലോറ സ്പിന്നിയാണ് ടെലഫോൺ അഭിമുഖത്തിലൂടെ ,ലേഖനം തയ്യാറാക്കിയിരിക്കുന്നത്.
ബ്രിട്ടനിലെയും അമേരിക്കയിലെയും ജനസംഖ്യയും ജിഡിപിയുമായി താരതമ്യം ചെയ്താണ് ലേഖനം തയ്യാറാക്കിയിരിക്കുന്നത്.ഇന്ത്യയിൽ ആദ്യം കോവിഡ് സ്‌തികരിച്ച കേരളത്തില്‍ നാല് മരണങ്ങള്‍ മാത്രമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതെന്നും ബ്രിട്ടനില്‍ അത് 40,000 കടന്നവുവെന്നും അമേരിക്കയില്‍ 51,000 മരണം കടന്നുവെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.കൊറോണയുടെ അന്തക എന്ന് ശൈലജ ടീച്ചറെ നിരവധി അന്താരാഷ്ട്രാ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചതും ലേഖനം ചൂണ്ടിക്കാട്ടുന്നു. ഗാർഡിയന്‍റെ വെബ്സൈറ്റിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന ആദ്യ പത്ത് ലോക വാർത്തകളിൽ മൂന്നാമതായാണ് ഈ ലേഖനം ലിസ്റ്റ് ചെയ്തിരിക്കുന്നത്.