കൊവിഡ് മൂന്നാം ഘട്ടം അപകടകരമെന്ന് മന്ത്രി കെ കെ ശൈലജ.
സംസ്ഥാനത്ത്കൊവിഡ് വ്യാപനം കൂടുതൽ രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രി മുന്നറിയിപ്പ് നൽകി.
തിരുവനന്തപുരം :കൊവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടം കൂടുതൽ അപകടകരമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. സംസ്ഥാനത്ത്കൊവിഡ് വ്യാപനം കൂടുതൽ രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രി മുന്നറിയിപ്പ് നൽകി. കാര്യങ്ങൾ കൈവിട്ട് പോകാതിരിക്കാൻ ജാഗ്രത തുടരണം. മൂന്നാംഘട്ട ലോക്ക് ഡൗണിന് ശേഷവും കാര്യമായ ഇളവുകൾ പ്രതീക്ഷിക്കേണ്ട.പ്രതിരോധ വാക്‌സിനുള്ള പരീക്ഷണം കേരളവും തുടങ്ങിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു
രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിയാൽ ഇപ്പോൾ നൽകുന്ന ശ്രദ്ധ നൽകാനാവില്ല. അതിനാൽ സർക്കാർ നിർദേശങ്ങൾ പാലിക്കാൻ എല്ലാവരും തയാറാകണം. അല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ട് പോകും. കൊവിഡ് മരണം ഒഴിവാക്കുക എന്നതാണ് കേരളത്തിന്റെ ലക്ഷ്യമെന്നും ആരോഗ്യ മന്ത്രി. മൂന്നാം ഘട്ട ലോക്ക് ഡൗണിന് ശേഷവും കാര്യമായ ഇളവുകൾ പ്രതീക്ഷിക്കണ്ടെന്നും പൊതുഗതാഗതം അനുവദിക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. ഐസിഎംആറിന്റെ നേതൃത്വത്തിൽപ്രതിരോധ വാക്‌സിനുള്ള പരീക്ഷണം കേരളവും ആരംഭിച്ചിണ്ടെന്നും ആരോഗ്യ മന്ത്രി