കൊറോണ നിർമാർജ്ജനം യുദ്ധകാല അടിസ്ഥാനത്തിൽ ,കൂടുതൽ പേരിൽ വയറസ്സ് ബാധയുണ്ടായേക്കാം കെ.കെ. ശൈലജ ടീച്ചര്‍
നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ലെന്നും മന്ത്രി വ്യക്തമാക്കി
തിരുവനന്തപുരം: വുഹാനില്‍ നിന്നും തിരിച്ചെത്തിയ കാസർകോട് ജില്ലയിലെ ഒരു വിദ്യാർഥിക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കാഞ്ഞങ്ങാട് ജില്ല ആശുപത്രിയില്‍ ചികിത്സയിലുള്ള വിദ്യാർഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി പറഞ്ഞു.നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഞായറാഴ്ച വരെ 104 സാമ്പിളുകള്‍ പരിശോധന നടത്തിയതില്‍ തൃശൂര്‍, ആലപ്പുഴ ജില്ലകളിലെ രണ്ട് വിദ്യാർഥികള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരുന്നത്. ഇതോടെ സംസ്ഥാനത്ത് മൂന്ന് പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് കൂടുതൽ പേർക്ക് വൈറസ് ബാധയുണ്ടാകാൻ സാധ്യതയുണ്ടെന്നും ആരോഗ്യമന്ത്രി. കൊറോണബാധിതരായി സമ്പർക്കം പുലർത്തിയവരെ നിരീക്ഷിച്ചു വരികയാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ആരോഗ്യ രംഗത്ത് അടിയന്തരാവസ്ഥയ്ക്കു സമാനമായ സാഹചര്യം ഉണ്ടെന്നു ബോധ്യപ്പെടുത്തിയാണ് ആരോഗ്യമന്ത്രി കെ.കെ ശൈലജ നിയമസഭയില്‍ ഇന്ന് പ്രസ്താവന നടത്തിയത്.
രോഗം സ്ഥികരിച്ച മൂന്നുപേരും വുഹാനില്‍ നിന്നു വന്നവരാണ്. ഇവരില്‍ നിന്ന് സംസ്ഥാനത്ത് മറ്റാര്‍ക്കും ഇതുവരെ പകര്‍ന്നിട്ടില്ല എന്നതാണ് ആരോഗ്യവകുപ്പിനെ ആശ്വസിപ്പിക്കുന്നത്. രണ്ടാമത്തെ കൊറോണ സ്ഥിരീകരിച്ച ആലപ്പുഴയില്‍ വലിയ ജാഗ്രത തുടരുകയാണ്.സംസ്ഥാനത്ത് രണ്ടായിരത്തോളം ആളുകളാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ആദ്യം വൈറസ് സ്ഥിരീകരണം ഉണ്ടായ തൃശൂരില്‍ ഇപ്പോഴും പൂര്‍ണമായി ആശങ്ക ഒഴിഞ്ഞിട്ടില്ല. രോഗബാധിതയായ വിദ്യാര്‍ത്ഥിനി അപകടനില തരണം ചെയ്തു