കിറ്റെക്സ് കമ്പനിയിലെ പരിശോധന റിപ്പോർട്ട് ലേബര്‍ കമ്മിഷണർ തൊഴില്‍ വകുപ്പ് മന്ത്രിക്ക് കൈമാറും

കിറ്റെക്സ് കമ്പനിയിലുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ലേബര്‍ കമ്മിഷണര്‍ എസ് ചിത്ര നേരിട്ടെത്തി പരിശോധന നടത്തിയത്. തൊഴിലാളികളില്‍ നിന്ന് വിവരങ്ങള്‍ തേടിയ ലേബര്‍ കമ്മിഷണര്‍ കമ്പനിയില്‍ നിന്ന് രേഖകളും പരിശോധിച്ചിരുന്നു.

0

തിരുവനന്തപുരം | കിഴക്കമ്പലം കിറ്റെക്സ് കമ്പനിയിലെ തൊഴില്‍ സാഹചര്യങ്ങളെക്കുറിച്ചുള്ള ലേബര്‍ കമ്മിഷണറുടെ റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിന് . തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിക്കാണ് റിപ്പോര്‍ട്ട് നല്‍കുക. പൊലീസിനെ ആക്രമിച്ച കേസിൽ കസ്റ്റഡിയിലുളള പ്രതികളുമായി ഇന്നും തെളിവെടുപ്പ് നടത്തിയേക്കും. കിറ്റെക്സ് കമ്പനിയിലുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ലേബര്‍ കമ്മിഷണര്‍ എസ് ചിത്ര നേരിട്ടെത്തി പരിശോധന നടത്തിയത്. തൊഴിലാളികളില്‍ നിന്ന് വിവരങ്ങള്‍ തേടിയ ലേബര്‍ കമ്മിഷണര്‍ കമ്പനിയില്‍ നിന്ന് രേഖകളും പരിശോധിച്ചിരുന്നു.

ജീവനക്കാരുടെ ശമ്പളം, മറ്റ് ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ തൊഴില്‍ സാഹചര്യങ്ങള്‍ പരിശോധിച്ച ശേഷമാണ് തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടിയ്ക്ക് റിപ്പോര്‍ട്ട് കൈമാറുക. സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണവും ഊര്‍ജിതമാക്കിയിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങള്‍ക്ക് പുറമെ ജീവനക്കാരുടെ മൊബൈലില്‍ നിന്ന് ദൃശ്യങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഈ ദ്യശ്യങ്ങള്‍ ലഭിക്കുന്നതിനനുസരിച്ച് കൂടുതല്‍ പേരെ പ്രതി ചേര്‍ക്കും. പൊലീസുകാരെ ആക്രമിക്കുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്ത കേസില്‍ 174 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. കേസിലെ പ്രധാനപ്രതികളായ നാല് പേരെയാണ് കസ്റ്റഡിയില്‍ വാങ്ങിയിട്ടുളളത്. ഇവരുമായി ഇന്നും തെളിവെടുപ്പ് നടത്തിയേക്കും

You might also like

-