അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കിം ജോങ് ഉന്നിന്റെ പുതിയ ചിത്രങ്ങൾ പുറത്തുവിട്ട് ഉത്തരകൊറിയ

കിം ജോങ് ഉന്നും സഹോദരിയും കഴിഞ്ഞ ദിവസം ഒരു പൊതുപരിപാടിയിൽ പങ്കെടുത്തതിന്റെ ദൃശ്യങ്ങളാണ് ഉത്തരകൊറിയൻ ദേശീയ വാർത്താ ഏജൻസി പുറത്തുവിട്ടത്.ഹൃദയ ശസ്ത്രക്രിയക്ക് ശേഷം കിമ്മിന്റെ ആരോഗ്യനില വഷളായെന്നും മസ്തിഷ്ക മരണം സംഭവിച്ചെന്നുമായിരുന്നു അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് സിൻഎൻഎൻ റിപ്പോർട്ട് ചെയ്തത്

0

സോൾ: ആരോഗ്യസംബന്ധമായ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കിം ജോങ് ഉന്നിന്റെ പുതിയ ചിത്രങ്ങൾ പുറത്തുവിട്ട് ഉത്തരകൊറിയ. കിം ജോങ് ഉന്നും സഹോദരിയും കഴിഞ്ഞ ദിവസം ഒരു പൊതുപരിപാടിയിൽ പങ്കെടുത്തതിന്റെ ദൃശ്യങ്ങളാണ് ഉത്തരകൊറിയൻ ദേശീയ വാർത്താ ഏജൻസി പുറത്തുവിട്ടത്.ഹൃദയ ശസ്ത്രക്രിയക്ക് ശേഷം കിമ്മിന്റെ ആരോഗ്യനില വഷളായെന്നും മസ്തിഷ്ക മരണം സംഭവിച്ചെന്നുമായിരുന്നു അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് സിൻഎൻഎൻ റിപ്പോർട്ട് ചെയ്തത്. വാർത്തകളും ഊഹോപോഹങ്ങളും പ്രചരിക്കുന്നതിനിടയിലാണ് പുതിയ ചിത്രങ്ങൾ പുറത്തുവരുന്നത്.

Yonhap News Agency
N.K. leader looks well in first public appearance in 20 days despite rumors of ill health
N.K. leader looks well in first public appearance in 20 days despite rumors of ill health | Yonhap…
By Yi Wonju SEOUL, May 2 (Yonhap) — A broadly-smiling Kim Jong-un appeared in public fo…
en.yna.co.kr

മെയ് ദിനവുമായി ബന്ധപ്പെട്ട് നടന്ന ആഘോഷപരിപാടിയിൽ റിബ്ബൺ മുറിച്ച് ഉദ്ഘാടനം നിർവഹിക്കുന്ന കിമ്മിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്. മൂന്നാഴ്ച്ചയോളമായി പ്രചരിക്കുന്ന വാർത്തകൾക്കിടെ ആദ്യമായാണ് കിം പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത്.തലസ്ഥാനമായ പ്യോങ്‍യാങിലെ വളം ഫാക്ടറിയുടെ ഉദ്ഘാടനമാണ് കിം നിർവഹിച്ചതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. കിമ്മിനൊപ്പം സഹോദരി കിം യോ ജോങ്ങും ചടങ്ങിലുണ്ടായിരുന്നു

ഏപ്രിൽ 15 ന് മുത്തശ്ശനും രാഷ്ട്രപിതാവുമായ കിം ഇൽ സങ്ങിന്റെ ജന്മദിനാഘോഷ ചടങ്ങിലെ കിമ്മിന്റെ അസാന്നിധ്യം മുതലാണ് അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച് വാർത്തകൾ പ്രചരിച്ചത്. ഉത്തരകൊറിയയുടെ ഏറ്റവും പ്രധാനപ്പെട്ട ദിനമാണ് ഏപ്രിൽ 15.ആരോഗ്യനില സംബന്ധിച്ച് പ്രചരിക്കുന്നത് ഊഹപോഹങ്ങൾ മാത്രമാണെന്നും താൻ ആരോഗ്യവനായിരിക്കുന്നുവെന്നും കിമ്മിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ അറിയിച്ചിരുന്നു. എങ്കിലും പുതിയ ദൃശ്യങ്ങൾ പുറത്തുവരുന്നത് ഇതാദ്യമായാണ്.കിം ജീവനോടെയുണ്ടെന്ന് ദക്ഷിണ കൊറിയയുടെ ഉന്നത സുരക്ഷാ ഉപദേഷ്ടാവായ മൂൺ ചംഗ് ഇന്നും വ്യക്തമാക്കിയിരുന്നു. കിമ്മിന്റെ ആരോഗ്യം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വ്യക്തമാക്കിയിരുന്നു.

You might also like

-