കിഫ്ബി. അഴിമതി നടന്നിട്ടില്ലെങ്കില് സി എ ജി ഓഡിറ്റിംഗിനെ സർക്കാർ ഭയക്കുന്നതെന്തിനെന്ന് മുല്ലപ്പളളി.

കിഫ്ബിയിലെ ഇടപാടുകളില് ഒന്നും ഒളിച്ചു വയ്ക്കാനില്ലെങ്കില്‍ മുഖ്യമന്ത്രിയും ധനമന്ത്രിയും സി എ ജി ഓഡിറ്റിംഗിനെ എന്തിനാണ് ഭയക്കുന്നതെന്ന് കെ പി സി സി പ്രസിഡന്റ്ന മുല്ലപ്പള്ളി രാമചന്ദ്രന്.

0

തിരുവനന്തപുരം: സർക്കാർ പലിശക്ക് മസാല ബോണ്ട് വിറ്റുകിട്ടിയ പണം വളരെ കുറഞ്ഞ പലിശനിരക്കില്‍ നിക്ഷേപിച്ചതിലൂടെ കിഫ്ബി നഷ്ടത്തിലേക്ക് കൂപ്പുകുത്തിയിട്ടുണ്ട്. വായ്പകൾക്ക് പലിശയിനത്തില്‍ കോടി കണക്കിന് രൂപയാണ് നല്കേ്ണ്ടത്. ഇത് സംസ്ഥാനത്തിനു വലിയ നഷ്ടം വരുത്തിയിരിക്കുന്നു. മസാല ബോണ്ട് വഴയും നബാഡിന്റെ , എസ്ബിഐ, ഇന്ത്യന്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നായും ശരാശരി 9.5 ശതമാനം നിരക്കില്‍ പലിശയ്ക്കെടുത്ത പണമാണ് കുറഞ്ഞ നിരക്കില്‍ നിക്ഷേപിച്ചതാണ് നഷ്ടം വരുത്തിന്നതെന്നും മുല്ലപ്പള്ളി ചൂണ്ടികാട്ടുന്നു.
പത്ത് വര്ഷം കഴിയുമ്പോള്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക ബാധ്യത ചിന്തിക്കാവുന്നതിനും അപ്പുറത്തായിരിക്കും. ജനിക്കുന്ന ഓരോ കുഞ്ഞും കടക്കാരനായി മാറും. ഈ സാമ്പത്തിക ഭാരം മുഴുവനും അന്ന് ഭരണത്തിലുള്ള സര്ക്കാ്രിന്റെ ചുമലിലാകും. വികസന പ്രവർത്തനങ്ങൾ പൂർണമായും സംസ്ഥാനത്ത് താളം തെറ്റും. അതിനാല്‍ കിഫ്ബിയുടെ പ്രവര്ത്ത നം സംബന്ധിച്ച് പൊതുജനത്തിന് അറിയാന്‍ അവകാശമുണ്ട്. അത് വ്യക്തമാക്കാന്‍ മുഖ്യമന്ത്രിയും ധനകാര്യമന്ത്രി തയ്യാറാകുകയാണ് വേണ്ടതെന്നും മുല്ലപ്പള്ളി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു

You might also like

-