രാവിലെ കോൺഗ്രസ്സ്ഉച്ചക്ക് ബിജെപി,ഖുശ്‌ബു കോൺഗ്രസ് വിട്ട് ബി ജെ പി യിൽ ചേർന്നു

ആറുവര്‍ഷക്കാലത്തെ കോണ്‍ഗ്രസ് രാഷ്ട്രീയം അവസാനിപ്പിക്കാനുള്ള തെന്നിന്ത്യന്‍ താരം ഖുശ്ബു സുന്ദറിന്‍റെ തീരുമാനം. യാഥാര്‍ഥ്യങ്ങളുമായി ബന്ധമില്ലാത്ത, ജനസമ്മതിയില്ലാത്ത ചിലരാണ് പാര്‍ട്ടിയില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത്.

0

ഡൽഹി : രാവിലെ കോൺഗ്രസ്സ് വിട്ട ഖുശ്‌ബു ഉച്ചക്ക് ബിജെപിയില്‍ ചേര്‍ന്നു.ദേശിയ ജനറൽ സെക്രട്ടറി സി.ടി രവിയിൽ നിന്നാണ് അംഗത്വം സ്വീകരിച്ചത്. വക്താവ് സ്ഥാനത്ത് നീക്കിയതിന് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് ഖുശ്ബു രാജിക്കത്ത് കൈമാറിയിരുന്നു. രാജ്യത്തെ നേര്‍വഴിക്ക് കൊണ്ടുപോകാന്‍ മോദിയെപ്പോലെ ഒരാളെയാണ് ആവശ്യമെന്ന് ഖുശ്‌ബു പറഞ്ഞു.

ANI

 

My expectation from BJP isn’t about what party is going to do for me,but about what party is going to do for ppl of the country. When you’ve 128 cr ppl actually believing in 1 man & that’s our PM, I think they’re doing something absolutely right: Khushboo Sundar after joining BJP

Image

ആറുവര്‍ഷക്കാലത്തെ കോണ്‍ഗ്രസ് രാഷ്ട്രീയം അവസാനിപ്പിക്കാനുള്ള തെന്നിന്ത്യന്‍ താരം ഖുശ്ബു സുന്ദറിന്‍റെ തീരുമാനം. യാഥാര്‍ഥ്യങ്ങളുമായി ബന്ധമില്ലാത്ത, ജനസമ്മതിയില്ലാത്ത ചിലരാണ് പാര്‍ട്ടിയില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന തന്നേപ്പോലുള്ളവര്‍ തഴയപ്പെടുന്നുവെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കയച്ച രാജിക്കത്തില്‍ ഖുശ്ബു വ്യക്തമാക്കി. 

വക്താവ് സ്ഥാനത്ത് നിന്ന് ഖുശ്ബുവിനെ രാവിലെ എഐസിസി നീക്കിയിരുന്നു.

ഡല്‍ഹിയിലുള്ള ഖുശ്ബുവിന് ബി ജെ പി നൽകുന്ന സ്ഥാനങ്ങൾ സംബന്ധിച്ച് തീരുമാനമായിട്ടില്ല ഇതുസംബന്ധിച്ച തീരുമാനം ഉടനുണ്ടാകുമെന്നാണ് അറിയാൻ കഴിയുന്നത് . മോഡി സർക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തെ പിന്തുണച്ച് ഖുശ്‌ബു രംഗത്തുവന്നതോടെയാണ് ഖുശ്ബു ബിജെപിയിലേക്കെന്ന അഭ്യൂഹങ്ങള്‍ ശക്തമാക്കിയത്. കോണ്‍ഗ്രസ് തമിഴ്നാട് ഘടകവുമായി ഏറെക്കാലമായി ഭിന്നതയിലായിരുന്ന ഖുശ്ബുവിന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിലും അതൃപ്തിയുണ്ടായിരുന്നു. 2010 ല്‍ ഡിഎംകെയിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ ഖുശ്ബു 2014 ലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. അടുത്ത വര്‍ഷം തമിഴ്നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഖുശ്ബുവിന്‍റെ വരവ് ഗുണം ചെയ്യുമെന്നാണ് ബിജെപി വിലയിരുത്തുന്നത് . തമിഴ നാട്ടിലെ ബി ജെ പി ക്ക് ജയ സാധ്യതയുള്ള മണ്ഡലത്തിലങ്ങളിൽ ഏതെങ്കിലും ഒന്ന് ഖുഷ്ബുണ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്

You might also like

-