കെവിൻ വധക്കേസിലെ സാക്ഷി രാജേഷിന് പ്രതികളുടെ മര്‍ദ്ദനം.

പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

0

കോട്ടയം: കെവിൻ വധക്കേസിലെ സാക്ഷി രാജേഷിന് പ്രതികളുടെ മര്‍ദ്ദനം. മുപ്പത്തേഴാം സാക്ഷി രാജേഷിനെ ആറാം പ്രതി മനു പതിമൂന്നാം പ്രതി ഷിനു എന്നിവർ മർദിച്ചുവെന്ന് പരാതി. കോടതിയിൽ സാക്ഷി പറയരുതെന്നാവശ്യപ്പെട്ടായിരുന്നു മർദനം

കെവിനെയും സുഹൃത്ത് അനീഷിനെയും തട്ടിക്കൊണ്ട് പോയ കാര്യം പതിനൊന്നാം പ്രതിയായ ഫസിൽ തന്നോട് പറഞ്ഞിരുന്നുവെന്നാണ് മുപ്പത്തേഴാം സാക്ഷി രാജേഷിന്‍റെ മൊഴി. പുനലൂരിൽ നിന്ന് കോട്ടയത്തേക്ക് വരുമ്പോഴായിരുന്നു മർദ്ദനമെന്നാണ് രാജേഷ് കോടതിയിൽ പറഞ്ഞത്. പരാതിയെ തുടര്‍ന്ന് പുനലൂർ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു.

പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

You might also like

-