കെവിന്റെ കൊലപാതകത്തിന് പിന്നില്‍ അച്ഛനും സഹോദരനും; കോടതിയില്‍സങ്കടമാടക്കാനാവാതെ പൊട്ടിക്കരഞ്ഞ് നീനു
കെവിന്‍ താഴ്ന്ന ജാതിക്കാരനാണെന്നും ഒപ്പം ജീവിക്കാന്‍ സമ്മതിക്കില്ലെന്നുമായിരുന്നു അച്ഛന്‍ ചാക്കോയുടെ ഭീഷണി. കെവിനെ വിവാഹം കഴിച്ചാല്‍ അഭിമാന ക്ഷതമുണ്ടാകുമെന്ന് വിചാരിച്ചാണ് തട്ടിക്കൊണ്ട് പോയത്. കെവിന്‍ മരിക്കാന്‍ കാരണം എന്റെ അച്ഛനും ചേട്ടനുമാണ്.
കോട്ടയം: കെവിനെ കൊന്നത് ദുരഭിമാനം മൂലമാണെന്ന മൊഴി ഭാര്യ നീനു കോടതിയില്‍ ആവര്‍ത്തിച്ചു. കോടതിയില്‍ വിസ്താരത്തിനിടെ പൊട്ടിക്കരഞ്ഞ നീനു അച്ഛന്‍ ചാക്കോ, പ്രതി നിയാസ്, എസ്‌ഐ എംഎസ് ഷിബു എന്നിവര്‍ക്കെതിരെയും മൊഴി നല്‍കി.കേസിലെ അഞ്ചാം സാക്ഷിയാണ് നീനു. എസ്‌ഐ, കെവിനെ കയ്യേറ്റം ചെയ്തു. ഒന്നിച്ചു ജീവിക്കാന്‍ അനുവദിക്കില്ലെന്ന് പിതാവ് ചാക്കോ ഭീഷണിപ്പെടുത്തി. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയില്‍ വിചാരണയ്ക്കിടെയാണ് നീനു മൊഴി നല്‍കിയത്.
കെവിന്‍ താഴ്ന്ന ജാതിക്കാരനാണെന്നും ഒപ്പം ജീവിക്കാന്‍ സമ്മതിക്കില്ലെന്നുമായിരുന്നു അച്ഛന്‍ ചാക്കോയുടെ ഭീഷണി. കെവിനെ വിവാഹം കഴിച്ചാല്‍ അഭിമാന ക്ഷതമുണ്ടാകുമെന്ന് വിചാരിച്ചാണ് തട്ടിക്കൊണ്ട് പോയത്. കെവിന്‍ മരിക്കാന്‍ കാരണം എന്റെ അച്ഛനും ചേട്ടനുമാണ്. അതിനാല്‍ കെവിന്റെ അച്ഛനെയും അമ്മയെയും നോക്കാനുള്ള ഉത്തരവാദിത്തം തനിക്ക് ഉണ്ടെന്നും അതിനാലാണ് കെവിന്റെ വീട്ടില്‍ നില്‍ക്കുന്നതെന്നും നീനു കോടതിയില്‍ പറഞ്ഞു.
എസ്‌ഐ ഷിബു കെവിന്റെ കഴുത്തില്‍ പിടിച്ച് തള്ളിയെന്നും തന്നോട് അച്ഛനോടൊപ്പം പോകാന്‍ ആവശ്യപ്പെട്ടെന്നും നീനു കോടതിയെ അറിയിച്ചു. അതിന് സമ്മതിക്കാതിരുന്നപ്പോള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് പോകുന്നതെന്നും എഴുതി വാങ്ങിക്കുകയും ചെയ്തു. കെവിനോടൊപ്പം ജീവിക്കാന്‍ വീട് വിട്ട് ഇറങ്ങിയതാണെന്നും നീനു കോടതിയില്‍ വ്യക്തമാക്കി.
കെവിന്റേത് ദുരഭിമാനക്കൊലയാണെന്ന പ്രോസിക്യൂഷന്റെ വാദം ശരിവെയ്ക്കുന്ന മൊഴിയാണ് ബന്ധുക്കളും കോടതിയില്‍ നല്‍കിയത്.
കഴിഞ്ഞ മെയ് 27 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രണയവിവാഹത്തിന്റെ പേരില്‍ ഭാര്യാ സഹോദരന്റെ നേതൃത്വത്തില്‍ കെവിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലക്കുറ്റമുള്‍പ്പെടെ പത്ത് വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്