ഡിട്രോയിറ്റ് സെന്റ്‌ ജോൺസ് മാർ തോമ്മാ കോൺഗ്രിഗേഷന്റെ ധനശേഖരണാര്ഥം കെസ്റ്റർ ഷോ

മലയാളി ക്രിസ്തീയ സംഗീത ലോകത്തു ഏറ്റവും പ്രശസ്തനായ കെസ്റ്റർ ആദ്യമായി ഡെട്രോയിറ്റിൽ സംഗീതവുമായി വരുന്നത് . ലൈവ് ഓർക്കസ്ട്രെയുടെ അകമ്പടിയോടെ നടക്കുന്ന ഈ ഷോയിൽ എലിസബേത്ത് രാജു എന്ന അനുഗൃഹീത ഗായികയാണ് കെസ്റ്റർനു ഒപ്പം പാടുന്നത്.

0

ഡിട്രോയിറ്റ് :പുതിയതായി രൂപീകരിച്ച സെന്റ്‌ ജോൺസ് മാർ തോമ്മാ കോൺഗ്രിഗേഷന്റെ ധനശേഖരണാര്ഥം നടത്തുന്ന കെസ്റ്റർ ലൈവ് ഷോ യുടെ ടിക്കറ്റ് വില്പന ഉൽഘാടനം ജൂലൈ മാസം 27 തീയതി ശെനിയാഴ്ച രാവിലെ സ്‌റ്റെർലിംഗ്‌ ഹൈറ്റിലുള്ള നേച്ചർ സെന്ററിന്റെ പാർക്കിൽ വച്ച് നടന്നു .
ആദ്യ ടിക്കറ്റ് ഇടവകയിലെ സീനിയർ മെമ്പർ ജോർജ് തോമസിന് നൽകി കൊണ്ട് സീനിയർ വികാരി റെവ. ഫിലിപ്പ് വര്ഗീസ് അച്ചൻ ടിക്കറ്റ് വില്പന നിർവഹിച്ചു . തുടർന്ന് നിരവധി പേർ അച്ഛനിൽ നിന്നും ടിക്കറ്റ് ഏറ്റു വാങ്ങി .

സെപ്റ്റ .മാസം 28 ആം തീയ്യതി ശനിയാഴ്ച്ച വൈകിട്ട് 6.30 പിഎം നു വാരനിൽ ഉള്ള ഫിറ്റസ്ജ്‌റാൾഡ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചാണ് ഷോ നടക്കുന്നത് .

മലയാളി ക്രിസ്തീയ സംഗീത ലോകത്തു ഏറ്റവും പ്രശസ്തനായ കെസ്റ്റർ ആദ്യമായി ഡെട്രോയിറ്റിൽ സംഗീതവുമായി വരുന്നത് . ലൈവ് ഓർക്കസ്ട്രെയുടെ അകമ്പടിയോടെ നടക്കുന്ന ഈ ഷോയിൽ എലിസബേത്ത് രാജു എന്ന അനുഗൃഹീത ഗായികയാണ് കെസ്റ്റർനു ഒപ്പം പാടുന്നത്.
കൂടുതൽ വിവരങ്ങൾക്ക്‌ :

ജോജി വർഗീസ് -586-610-9932.
അനിൽ സാം 586-601-4075.

You might also like

-