കൊറോണ കേന്ദ്രത്തിനെതിരെ ചട്ടം 300 കേരള നിയമസഭ പ്രമേയം പാസാക്കി

”അതിരുവിട്ട ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല എന്നതും ആ സ്ഥാനത്ത് വേണ്ടത് കാര്യമായ ജാഗ്രതയാണ് എന്നതുമാണ്. ഇതിനോടൊപ്പം ആരോഗ്യരംഗത്തടക്കം സര്‍ക്കാര്‍ എല്ലാ വിധത്തിലും സജ്ജമാവുക കൂടി ചെയ്തതോടെ ആശങ്കയുടെ കരിനിഴല്‍ ഒട്ടൊന്ന് ഒഴിഞ്ഞു. എങ്കില്‍പ്പോലും സൂക്ഷ്മമായ ജാഗ്രത പാലിക്കേണ്ട അവസ്ഥ നിലനില്‍ക്കുന്നു.”

0

തിരുവനന്തപുരം: ഇറ്റലി, കൊറിയ എന്നിവിടങ്ങളില്‍ നിന്നും വരുന്നവര്‍ വൈദ്യപരിശോധനാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കി.കേന്ദ്ര തീരുമാനം മനുഷ്യത്വവിരുദ്ധമാണെന്നും അത് തിരുത്തണമെന്നും പ്രമേയം ആവശ്യപ്പെടു. കൊറോണയില്‍ അതിരുവിട്ട ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കൊറോണ വൈറസ് ബാധ വിഷയത്തില്‍ ചട്ടം 300 അനുസരിച്ചുള്ള പ്രത്യേക പ്രസ്താവനയില്‍ മുഖ്യമന്ത്രി നിലവിലെ സാഹചര്യവും നടപടിയും വിശദീകരിച്ചു. കൊറോണ വൈറസ് ബാധ ചൈനയില്‍ സ്ഥിരീകരിച്ചപ്പോള്‍ തന്നെ യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തിയത്. ഇത് രോഗത്തിന്റെ വ്യാപനം ആദ്യഘട്ടത്തില്‍ തടഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.

”അതിരുവിട്ട ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല എന്നതും ആ സ്ഥാനത്ത് വേണ്ടത് കാര്യമായ ജാഗ്രതയാണ് എന്നതുമാണ്. ഇതിനോടൊപ്പം ആരോഗ്യരംഗത്തടക്കം സര്‍ക്കാര്‍ എല്ലാ വിധത്തിലും സജ്ജമാവുക കൂടി ചെയ്തതോടെ ആശങ്കയുടെ കരിനിഴല്‍ ഒട്ടൊന്ന് ഒഴിഞ്ഞു. എങ്കില്‍പ്പോലും സൂക്ഷ്മമായ ജാഗ്രത പാലിക്കേണ്ട അവസ്ഥ നിലനില്‍ക്കുന്നു.”

ഈ മാസം 14ന് എല്ലാ ജില്ലകളിലും മന്ത്രിമാരുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേരും. ജില്ലാ കളക്ടര്‍, പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും.
അതെസമയം, മുഖ്യമന്ത്രി പ്രത്യേക പ്രസ്താവന നടത്തുന്ന സമയത്ത് പ്രതിഷേധിച്ച പ്രതിപക്ഷ നിലപാടിനെ സ്പീക്കര്‍ വിമര്‍ശിച്ചു.

”ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന വിഷയത്തിലെ പ്രസ്താവന സമയത്തെ പ്രതിഷേധം നിര്‍ഭാഗ്യകരം.”കേന്ദ്രസര്‍ക്കാര്‍ രോഗം പടരാതിരിക്കുന്നതിനുള്ള സുരക്ഷ ഒരുക്കുകയും യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുകയും വേണമെന്ന് പ്രമേയത്തിലൂടെ കേരള നിയമസഭ ആവശ്യപ്പെട്ടു. ഇറ്റലിയില്‍ നിന്നും റിപ്പബ്ലിക്ക് ഓഫ് കൊറിയയില്‍ നിന്നും യാത്രപുറപ്പെടുന്നവര്‍ക്കും ആ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ളവര്‍ക്കും കോവിഡ്-19ന്റെ ലക്ഷണങ്ങള്‍ ഇല്ലായെന്ന വൈദ്യപരിശോധനാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ ഇന്ത്യയില്‍ പ്രവേശനം ഉള്ളൂ എന്ന സര്‍ക്കുലര്‍ തിരുത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

”അടിസ്ഥാനപരമായി ഇത് മനുഷ്യത്വവിരുദ്ധമാണ്. പ്രവാസികളായ ഇന്ത്യക്കാരെ നിഷ്‌ക്കരുണം കൈവിടുന്നതിനു തുല്യമാണ്. പ്രവാസികളായ നമ്മുടെ നാട്ടുകാരെ ഇത്തരം പ്രതിസന്ധിഘട്ടത്തില്‍ കൂടുതല്‍ വിഷമസന്ധിയിലാക്കുന്നത് കാലങ്ങളായി നാം സ്വീകരിച്ചുവരുന്ന സമീപനത്തിന് കടകവിരുദ്ധമാണ്.”

രോഗം പടരുന്നില്ല എന്ന് ഉറപ്പാക്കിക്കൊണ്ട് തന്നെ ഈ ചട്ടങ്ങളില്‍ ഇളവുവരുത്താന്‍ കേന്ദ്രം ശ്രദ്ധിക്കേണ്ടതുണ്ട്. ജോലിക്ക് തിരികെയെത്താന്‍ കഴിയാതെ വിഷമിക്കുന്നവര്‍ക്ക് വിസാ കാലാവധി, ജോലിക്ക് തിരികെ ചേരാനുള്ള കാലാവധി തുടങ്ങിയവ നീട്ടിക്കിട്ടുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കേന്ദ്രത്തോട് പ്രമേയത്തിലൂടെ സംസ്ഥാനം ആവശ്യപ്പെട്ടു.

You might also like

-