കേരളത്തിന്റെ പുനര്‍നിര്‍മാണം അതിവേഗതയില്‍ പൂര്‍ത്തിയാക്കും: മുഖ്യമന്ത്രി

പ്രളയ സമയത്ത് കേരളത്തിന്റെ മതേതരസ്വഭാവം പ്രകടമായി. എല്ലാ ആരാധനാലയങ്ങളും എല്ലാവരുടെയും രക്ഷാകേന്ദ്രമാണെന്ന തരത്തിലെ ചിന്ത ഉയര്‍ന്നു വന്നത് ഈ പൊതുബോധത്തിന്റെ ഭാഗമായാണ്. ഇത്തരം സ്വഭാവം രാജ്യത്തിന്റെ മറ്റു പല ഭാഗത്തും കാണാനാവില്ല. സന്ദര്‍ഭത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് സംയമനത്തോടെയാണ് മാധ്യമങ്ങള്‍ പ്രളയം റിപ്പോര്‍ട്ട് ചെയ്തത്.

0

പ്രളയം തകര്‍ത്ത കേരളത്തിന്റെ പുനര്‍നിര്‍മാണം അതിവേഗതയില്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രളയം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരെ ആദരിക്കുന്നതിന് കെ. യു. ഡബ്യു. ജെ ജില്ലാ കമ്മിറ്റിയും കേസരി സ്മാരക ട്രസ്റ്റും ചേര്‍ന്ന് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പ്രളയ സമയത്ത് കേരളത്തിന്റെ മതേതരസ്വഭാവം പ്രകടമായി. എല്ലാ ആരാധനാലയങ്ങളും എല്ലാവരുടെയും രക്ഷാകേന്ദ്രമാണെന്ന തരത്തിലെ ചിന്ത ഉയര്‍ന്നു വന്നത് ഈ പൊതുബോധത്തിന്റെ ഭാഗമായാണ്. ഇത്തരം സ്വഭാവം രാജ്യത്തിന്റെ മറ്റു പല ഭാഗത്തും കാണാനാവില്ല. സന്ദര്‍ഭത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് സംയമനത്തോടെയാണ് മാധ്യമങ്ങള്‍ പ്രളയം റിപ്പോര്‍ട്ട് ചെയ്തത്. ആ ഘട്ടത്തില്‍ നാം കാട്ടിയ ഐക്യം രാജ്യവും ലോകവും അംഗീകരിക്കുന്നതായി. സാമൂഹ്യ പ്രതിബദ്ധത കുറയുന്നു എന്ന തരത്തില്‍ യുവാക്കളെ കുറിച്ചുള്ള വിമര്‍ശനം വസ്തുതയല്ലെന്ന് പ്രളയകാലത്തെ അവരുടെ പ്രവര്‍ത്തനം തെളിയിച്ചു. യുവജനങ്ങള്‍ എല്ലാം മറന്ന് രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി. മഹാപ്രളയം സൃഷ്ടിച്ച ആഘാതം വളരെ വലുതാണ്. ഇതില്‍ നിന്ന് പലരും ഇപ്പോഴും മുക്തരായിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഘടനയുടെ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ജി. സുധാകരന്‍, ഇ. ചന്ദ്രശേഖരന്‍, കെ. യു. ഡബ്യു. ജെ ജില്ലാ സെക്രട്ടറി ആര്‍. കിരണ്‍ബാബു എന്നിവര്‍ സംസാരിച്ചു.

You might also like

-