കേരളകോൺഗ്രസ്ചെയർ മായി ജോസ് കെ. മാണിക്ക് തുടരാവില്ല മുനിസിഫ് കോടതി വിധി സബ് കോടതി ശരിവച്ചു
ജോസ് കെ മാണി ചെയർമാനായി പ്രവർത്തിക്കുന്നത് തടഞ്ഞ് ഇടുക്കി മുൻസിഫ് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ജോസ് കെ. മാണി സമർപ്പിച്ച അപ്പീലിലാണ് ഇന്ന് വിധി പറഞ്ഞത്.
കട്ടപ്പന: അധികാരത്തർക്കത്തിൽ ജോസ് കെ മാണിക്ക് തിരിച്ചടി. ജോസ് കെ മാണിയെ ചെയർമാനാക്കിയ നടപടിയിൽ സ്റ്റേ തുടരും കട്ടപ്പന സബ് കോടതി ഉത്തരവിട്ടു ഏകപക്ഷിയമായി ജോസ് കെ മാണിയെ കേരളം കോൺഗ്രസ്സിന്റെ ചെയർമാനായി തെരെഞ്ഞുടുത്ത നടപടി ചോദ്യം ചെയ്തു പിജെ ജോസഫ് വിഭാഗമാണ് കോടതിയെ സമീപിച്ചത്
ജോസ് കെ മാണി ചെയർമാനായി പ്രവർത്തിക്കുന്നത് തടഞ്ഞ് ഇടുക്കി മുൻസിഫ് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ജോസ് കെ. മാണി സമർപ്പിച്ച അപ്പീലിലാണ് ഇന്ന് വിധി പറഞ്ഞത്. ജോസ് കെ മാണിയെ ചെയർമാനായി തെരഞ്ഞെടുത്തുള്ള ബദൽ സംസ്ഥാന കമ്മിറ്റി നിയമവിരുദ്ധമാണെന്നും കമ്മിറ്റിയിൽ പങ്കെടുത്തത് വ്യാജ അംഗങ്ങളെന്നുമാണ് ജോസഫ് പക്ഷത്തിന്റെ വാദം. ഇന്ന് വൈകിട്ട് തിരുവനന്തപുരത്ത് പി.ജെ ജോസഫ് പാർലമെന്ററി പാർട്ടി യോഗം വിളിച്ചിട്ടുണ്ട്. നിയമസഭയിൽ മൂന്ന് എം.എൽ.എമാരാണ് ജോസഫ് പക്ഷത്ത് ഉള്ളത്
അതേസമയം കോടതി വിധിക്കെതിരെ അപ്പീൽ പോകുമെന്ന് ജോസ് കെ മാണി പ്രതികരിച്ചു. ചിഹ്നം സംബന്ധിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. കമ്മീഷന്‍റെ മുന്നിൽ എല്ലാ വസ്തുതകളുമുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷന്‍റേതാണെന്നും അദ്ദേഹം പറഞ്ഞു. ചെയർമാന്‍റെ കാര്യത്തിലുള്ള തർക്കമായിരുന്നു കോടതിയുടെ മുന്നിൽ ഉണ്ടായിരുന്നതെന്നും ജോസ് കെ മാണി പറഞ്ഞു.