ജനസ്വാധീനമുള്ള സ്വാധീനമുള്ള പാര്‍ട്ടിയെന്ന സെകട്ടറി കോടിയേരി ബാലകൃഷണറെ പ്രസ്താവനയിൽ സന്തോഷമുണ്ടെന്ന് ജോസ് കെ.മാണി
ഇടതുമുന്നണിയുമായി ചര്‍ച്ച നടത്തിയിട്ടില്ല. തല്‍ക്കാലം ഒറ്റയ്ക്കെന്നും ജോസ് കെ.മാണി കോട്ടയത്ത് പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ഒരു മുന്നണിയിലേക്കും പോകുന്ന കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ജോസ് കെ. മാണി.
കോട്ടയം ;ജനസ്വാധീനമുള്ള സ്വാധീനമുള്ള പാര്‍ട്ടിയെന്ന സിപിഎം സംസ്ഥാന സെകട്ടറി കോടിയേരി ബാലകൃഷണറെ പ്രസ്താവനയിൽ സന്തോഷമുണ്ടെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ.മാണി. ഇടതുമുന്നണിയുമായി ചര്‍ച്ച നടത്തിയിട്ടില്ല. തല്‍ക്കാലം ഒറ്റയ്ക്കെന്നും ജോസ് കെ.മാണി കോട്ടയത്ത് പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ഒരു മുന്നണിയിലേക്കും പോകുന്ന കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ജോസ് കെ. മാണി. രാഷ്ട്രീയ നിലപാട് ഇപ്പോള്‍ എടുത്തിട്ടില്ല. നേരത്തെയും ഇത്തരം പ്രതിസന്ധികള്‍ ഉണ്ടായിട്ടുണ്ടെന്നും അതിനെ തരണം ചെയ്തിട്ടുണ്ടെന്നും ജോസ് കെ. മാണി പറഞ്ഞു. അതേസമയം ബി.ജെ.പി പ്രചരണങ്ങളെ പിന്തുണക്കുന്ന തരത്തിലായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടുള്ള ജോസ് കെ മാണിയുടെ പ്രതികരണങ്ങള്‍.
അതിനിടെ ജോസ് വിഭാഗത്തില്‍ ഇന്നും രാജി. സംസ്ഥാന കമ്മിറ്റിയംഗം തങ്കച്ചന്‍ വാലുമ്മേല്‍ ജോസഫ് പക്ഷത്തേക്ക് മാറി. .അതേസമയം, കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ എല്‍ഡിഎഫിലേക്ക് അടുപ്പിക്കാനുള്ള പാലമിട്ട് സിപിഎം. യുഡിഎഫ് പുറത്താക്കിയ കേരള കോണ്‍ഗ്രസ് ജനകീയ അടിത്തറയുള്ള പാര്‍ട്ടിയെന്ന് കോടിയേരിയുടെ പ്രശംസ. ജോസ് കെ മാണി പി ജെ ജോസഫ് തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം പരാജയപ്പെട്ടു. യുഡിഎഫിന്റെ ഭാഗമായിരുന്ന എല്‍ ജെ ഡി യുഡിഎഫ് വിട്ട് എല്‍ ഡി എഫിലേക്ക് വന്നിരുന്നുവെന്നും പാര്‍ട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തില്‍ പറയുന്നു. യുഡിഎഫിലെ പ്രതിസന്ധി എല്‍ഡിഎഫ് ചര്‍ച്ച ചെയ്യുമെന്ന് കണ്‍വീനര്‍ വിജയരാഘവന്‍ പറഞ്ഞു. ബാര്‍ കോഴ സമരം ഇപ്പോഴത്തെ വിഷയമല്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ തിരുവനന്തപുരത്ത് പറഞ്ഞു.