മൂന്ന് മുന്നണികളോടും ചങ്ങാത്തം എങ്ങോട്ടെന്ന് തീർച്ചയില്ല തീരുമാനം മയപ്പെടുത്തി യു ഡി എഫ്
ഇടതു പക്ഷവുമായനാണ് ഏറ്റവും കൂടുതൽ അടുക്കാൻ ശ്രമിക്കുന്ന ജോസ് പക്ഷക്കാർക്ക് ഏറ്റവും വലിയ വെല്ലുവിളി ഉയർത്തുന്നത് സി പി ഐ നിന്നുമാണ്
കോട്ടയം: യു ഡി എഫ്ജോ ൽ നിന്നും പുറത്താക്കിയ തിനെത്തുടർന്ന് മുന്നണി ഇല്ലാതായ കേരളാകോൺഗ്രസ് ജോസ് വിഭാഗം ഏതു മുന്നണിയിലേക്ക് ഇനി എന്നവ്യക്തത വരുത്താതെ ഒളിഞ്ഞു തിരിയുകയാണ് ഇടതു മുന്നണിയും എൻ ഡി എ യും വാതില്തുറന്നിട്ടുണ്ടെങ്കിലും രാഷ്ട്രീയ ഭാവിയിൽ ഉൽഘണ്ഠയുള്ള ജോസ് നേതാക്കൾ മുന്നിപ്രവേശം വച്ച് താമസിപ്പിക്കുകയാണ് ഇടതു പക്ഷവുമായനാണ് ഏറ്റവും കൂടുതൽ അടുക്കാൻ ശ്രമിക്കുന്ന ജോസ് പക്ഷക്കാർക്ക് ഏറ്റവും വലിയ വെല്ലുവിളി ഉയർത്തുന്നത് സി പി ഐ നിന്നുമാണ് ജോസ് വിഭാഗത്തിന്റെ ഇടതു മുന്നണി പ്രവേശനത്തിൽ എതിർപ്പ് ആവർത്തിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വീണ്ടും രംഗത്തുവന്നു .”മുന്നണി എന്നത് കക്ഷികളുടെ നിലപാടിന്റെ അടിസ്ഥാനത്തിലുള്ളതാണ്. ജോസ് കെ മാണി യുഡിഎഫ് വിട്ടിട്ടില്ല. മൂന്ന് മുന്നണിയുമായി വിലപേശുകയാണ് അവര്‍. വീരേന്ദ്രകുമാറിന്റെ ജനതാദള്‍ പാര്‍ട്ടി എല്‍ഡിഎഫിലേക്ക് വന്നത് യുഡിഎഫിന്റെ കയ്യില്‍ നിന്ന് അവര്‍ക്ക് ലഭിച്ച സര്‍വ്വതും രാജ്യസഭാംഗവും വിട്ടെറിഞ്ഞിട്ടാണ്. ജോസ് കെ. മാണി വിഭാഗത്തിന്റെ പല എംപിമാരും നിലവില്‍ യുപിഎയുടെ എംപിമാരാണ് . അതൊക്കെ അവര്‍ ഉപേക്ഷിക്കട്ടെ അപ്പോള്‍ ആലോചിക്കാം”- കാനം പറഞ്ഞു.ജോസ് കെ മാണിയുടെ മുന്നണി പ്രവേശന വിഷയത്തില്‍ കോടിയേരി ബാലകൃഷ്ന്റെ വിമർശനത്തിനും കാനം മറുപടി നൽകി. 1965ലെ ചരിത്രം കോടിയേരി ഒന്നു കൂടി വായിക്കണമെന്നും കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു.
അതേസമയം യു.ഡി.എഫില്‍ നിന്നും ലഭിച്ച സ്ഥാനങ്ങള്‍ രാജിവയ്ക്കണമെന്നു പറഞ്ഞാല്‍ ജോസ് കെ മാണിക്ക് ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുമെന്ന് പി.സി ജോര്‍ജ് പരിഹസിച്ചു.
എൻ ഡി എ വാതിൽ തുറന്നെങ്കിലും സ്ഥാനമാനങ്ങൾ സംബന്ധിച്ച് തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല അതേസമയം ഇപ്പോൾ എൻ ഡി എ യിലേക്ക് പോയൽ തെരെഞ്ഞെടുപ്പിൽ മാണി വിഭാഗം കനത്ത തോൽവി ഏറ്റുവാങ്ങേണ്ടി വരുമാണെന്ന് കൂടുതൽ പേരും ആശങ്കപ്പെടുന്നത് മാത്രമല്ല ക്രിസ്റ്റിൻ വോട്ടുകളുടെ പിൻബലത്തിൽ കെട്ടിപ്പടുത്ത കേരളാകോൺഗ്രസ്സിൻ ഒരിക്കലും സംഘപരിവാർ രാഷ്രിയത്തെ അംഗീകരിക്കാനാകില്ലന്നു വാദിക്കുന്നവരാണ് കേരളാകോൺഗ്രസ്സിലുള്ളത് ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്ന ക്രിസ്റ്റിൻ വോട്ടുകൾ എൻ ഡി എ കൊപ്പം നിന്നാൽ കിട്ടില്ല എന്നത് പാർട്ടിയുടെ എൻ ഡി എ മുന്നണി പ്രവേശനത്തിന് ആശങ്ക സൃഷ്ടിക്കുന്നു .
അതേസമയം ജോസ് വിഭാഗവുമായുള്ള നിലപാട് കൂടുതല്‍ മയപ്പെടുത്തി യുഡിഎഫ്. എല്‍ഡിഎഫിലേക്ക് പോകേണ്ടതില്ലെന്ന നിലപാടുള്ളവര്‍ ജോസ് വിഭാഗത്തിലുള്ളതിനാല്‍ കടുത്ത നിലപാട് സ്വീകരിക്കേണ്ടെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പൊതുവികാരം. പിണങ്ങി നില്‍ക്കുന്നവരെ എല്ലാകാലത്തേക്കും മാറ്റിനിര്‍ത്തേണ്ടതില്ലെന്ന് കെ മുരളീധരന്‍ പറഞ്ഞു. പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡറെ തെരഞ്ഞെടുക്കുന്നത് തെരഞ്ഞെടുപ്പിന് ശേഷമാകാമെന്നും മുരളി പറഞ്ഞു.
അതേസമയം ജോസ് വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയെന്ന ആദ്യ നിലപാട് മയപ്പെടുത്തി “മാറ്റിനിര്‍ത്തി”യെന്ന സമീപനം സ്വീകരിച്ച് യുഡിഎഫ് നേതാക്കള്‍ കൂടുതല്‍ മയപ്പെടുകയാണ്. യുഡിഎഫില്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്ന എംഎല്‍എമാരടക്കമുള്ള നേതാക്കള്‍ ജോസഫ് വിഭാഗത്തിലുണ്ട്. സിപിഐ ഇടഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ ജോസ് വിഭാഗത്തിന് എല്‍ഡിഎഫ് പ്രവേശനം എളുപ്പമല്ലെന്നും യുഡിഎഫ് മനസിലാക്കുന്നു. ഇത് തിരിച്ചറിഞ്ഞ യുഡിഎഫ് നേതാക്കള്‍ തിരികെ വരാനുള്ള വഴി അടക്കേണ്ടെന്ന സമീപനമാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളുടെ പുതിയ പ്രസ്താവനകള്‍ നിലപാട് മാറ്റത്തിന്‍റെ സൂചന നല്‍കുന്നുണ്ട്.