“വളരും തോറും പിളരും, പിളരും തോറും വളരും”ജോസഫും നെല്ലൂരും ഇന്ന് ലയിക്കും

കേരളം കോൺഗ്രസ്സ് ലയത്തിന് ആദ്യം പരസ്യമായി എതിര്‍ത്ത ജോണി നെല്ലൂര്‍ പി ജെ ജോസഫിനൊപ്പം കൈകോര്‍ക്കുന്നു എന്നതാണ് വിരോധാഭാസം.

0

കൊച്ചി :കേരളാ കോണ്‍ഗ്രസ് എം ജോസഫ് വിഭാഗവും ജോണി നെല്ലൂര്‍ പക്ഷവും തമ്മിലുള്ള ലയനം ഇന്ന്. കൊച്ചി രാജേന്ദ്ര മൈതാനിയില്‍ വൈകിട്ടാണ് ലയനസമ്മേളനം. ഭാവിയില്‍ കൂടുതല്‍ കേരളാ കോണ്‍ഗ്രസുകളെയും കൂടെ കൂട്ടാനാണ് ജോസഫ് ഗ്രൂപ്പിന്റെ നീക്കം.പി ജെ ജോസഫുമായി ലയിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ജേക്കബ് വിഭാഗത്തെരണ്ടാക്കിയത്.

കേരളം കോൺഗ്രസ്സ് ലയത്തിന് ആദ്യം പരസ്യമായി എതിര്‍ത്ത ജോണി നെല്ലൂര്‍ പി ജെ ജോസഫിനൊപ്പം കൈകോര്‍ക്കുന്നു എന്നതാണ് വിരോധാഭാസം. എട്ടു ജില്ലാ പ്രസിഡന്റുമാര്‍ അടക്കം ഭൂരിപക്ഷം പ്രവര്‍ത്തകരും ലയനസമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് ജോണി നെല്ലൂരിന്റെ അവകാശവാദം. ജോണി നെല്ലൂരിന് വൈസ് ചെയര്‍മാന്‍ പദവി വാഗ്ദാനമുണ്ടെങ്കിലും കൂടെയുള്ളവരുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. മൂന്ന് ജില്ലാ പ്രസിഡന്റുമാര്‍, ആറ് സംസ്ഥാന ജനറല്‍ സെക്രട്ടറി പദവികള്‍ എന്നിവയാണ് ജോണി നെല്ലൂര്‍ വിഭാഗത്തിന്റെ ആവശ്യം.കേരളാ കോണ്‍ഗ്രസ് എമ്മിലെ തര്‍ക്കം തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയിലായതിനാല്‍ പദവികള്‍ സംബന്ധിച്ച് ഇപ്പോള്‍ ഉറപ്പ് നല്‍കാന്‍ കഴിയില്ലെന്ന് ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റും തദ്ദേശ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളും ജോണി നെല്ലൂര്‍ വിഭാഗത്തിന് നല്‍കിയേക്കും.വൈകിട്ട് കൊച്ചി രാജേന്ദ്ര മൈതാനിയില്‍ നടക്കുന്ന ലയനസമ്മേളനം ജോണി നെല്ലൂരിനെയും ജോസഫ് പക്ഷത്തെയും സംബന്ധിച്ച് ശക്തി പ്രകടനം കൂടിയാണ്. ഭാവിയില്‍ കൂടുതല്‍ കേരളാ കോണ്‍ഗ്രസുകളെയും കൂടെ കൂട്ടാനാണ് ജോസഫ് ഗ്രൂപ്പിന്റെ നീക്കം. ഇതില്‍ ഫ്രാന്‍സിസ് ജോര്‍ജിനൊപ്പമുള്ളവരായി ചര്‍ച്ച നടക്കുന്നുണ്ട്.

You might also like

-