നവ കേരളം; സംസ്ഥാനo ലോക ബാങ്ക് സഹായം തേടും
സംസ്ഥാനത്തെ പുനർനിർമിക്കാൻ സർക്കാർ ലോക ബാങ്ക് സഹായം തേടും. ഉടൻ തന്നെ ഇത് സംബന്ധിച്ച ചർച്ചകൾ ആരംഭിക്കുമെന്ന് ധന വകുപ്പ് അറിയിച്ചു. ദുരന്തത്തിന്‍റെ പശ്‌ചാത്തലത്തിൽ ലോക ബാങ്ക് അടക്കമുള്ള രാജ്യാന്തര ധനകാര്യ സ്ഥാപനങ്ങൾ കുറഞ്ഞ പലിശയ്ക്ക് കേരളത്തിന് വായ്പ നൽകാമെന്ന് അറിയിച്ചിട്ടുണ്ട്.
തിരുവനന്തപുരം:പ്രളയം തകർത്ത സംസ്ഥാനത്തെ പുനർനിർമിക്കാൻ സർക്കാർ ലോക ബാങ്ക് സഹായം തേടും. ഉടൻ തന്നെ ഇത് സംബന്ധിച്ച ചർച്ചകൾ ആരംഭിക്കുമെന്ന് ധന വകുപ്പ് അറിയിച്ചു. ദുരന്തത്തിന്‍റെ പശ്‌ചാത്തലത്തിൽ ലോക ബാങ്ക് അടക്കമുള്ള രാജ്യാന്തര ധനകാര്യ സ്ഥാപനങ്ങൾ കുറഞ്ഞ പലിശയ്ക്ക് കേരളത്തിന് വായ്പ നൽകാമെന്ന് അറിയിച്ചിട്ടുണ്ട്.
അതിനിടെ ദുരന്തം മറികടക്കാൻ കൂടുതൽ സഹായം വേണമെന്ന കേരളത്തിന്‍റെ ആവശ്യത്തിന്‍റെ പശ്ചാത്തലത്തിൽ കേന്ദ്ര ധനകാര്യ സഹമന്ത്രി പൊൻ രാധാകൃഷ്ണനും ധനമന്ത്രാലയ സെക്രട്ടറി ഹസ്മുഖ് ആദിയയും നാളെ സംസ്ഥാനത്തെത്തും. പുനർനിർമാണത്തിന് വലിയ തോതിൽ പണം ആവശ്യമായതിനാൽ സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധി ഉയർത്തണമെന്ന ആവശ്യം കേരളം ഉന്നയിക്കും. ജിഎസ്ടി ക്ക് പുറമെ പത്ത് ശതമാനം സെസ് ഏർപ്പെടുത്തണമെന്നും സംസ്ഥാനം ആവശ്യപ്പെടും. പ്രളയം നേരിടാനായി കേന്ദ്ര സർക്കാർ ഇതുവരെ 600 കോടി രൂപയാണ് സംസ്ഥാനത്തിന് അനുവദിച്ചത്.